നവംബർ 12-ന് രാത്രിയാണ് ചാർട്ട് പേപ്പറിൽ ബൈബിൾ വാക്യങ്ങൾ കൈകൊണ്ട് എഴുതി കല്ല്കുറിശ്ശി ജില്ലയിലെ കച്ചിറയപാളയത്തോട് ചേർന്ന കരടിസിത്തൂർ ഗ്രാമത്തിലെ ശിവൻ, പിള്ളിയാർ, പെരുമാൾ ക്ഷേത്രങ്ങളുടെ ചുറ്റുമതിലിൽ ഒട്ടിച്ചത്. വിഗ്രഹങ്ങൾ നീക്കം ചെയ്യണമെന്ന മുന്നറിയിപ്പും ഇതിൽ ഉണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ പരാതിയുടെ അടിസ്ഥാനത്തിൽ കച്ചിറയപാളയം ഇൻസ്പെക്ടർ ഏഴുമലയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണത്തിൽ ഇതേ ടൗണിലെ സന്താനത്തിൻ്റെ മകൻ ക്രിസ്താരാജിന് (34) സംഭവത്തിൽ പങ്കുണ്ടെന്ന് വ്യക്തമായി.
ക്രിസ്‌തരാജ് വൈദിക പരിശീലനം പൂർത്തിയാക്കി വീടിന് സമീപം പള്ളിയുണ്ടാക്കി മതം പഠിപ്പിക്കുകയാണ്.താൻ നടത്തുന്ന പള്ളിയിൽ അധികം ആളുകൾ വരാത്തതിൽ രോഷാകുലനായ ക്രിസ്തുരാജ് കഴിഞ്ഞ മാസം പ്രദേശത്തെ ക്ഷേത്ര വിഗ്രഹങ്ങൾ തകർത്തിരുന്നു. ഇന്നലെ രാത്രി ക്ഷേത്രത്തിൻ്റെ ചുമരിൽ മതപരമായ വാക്യങ്ങൾ എഴുതി ഒട്ടിക്കുകയായിരുന്നു. തുടർന്ന് പോലീസ് ക്രിസ്തുരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കച്ചിറയപ്പാളയം കരടിസിത്തൂർ വില്ലേജിലെ എല്ലാ ക്ഷേത്രങ്ങളുടെയും ചുറ്റുമതിലിൽ ബൈബിൾ വാക്യങ്ങൾ എഴുതിയ വികാരി പൊലീസ് പിടിയിൽ
Advertisement
Advertisement
Advertisement