ദേഷ്യവും സങ്കടവും സന്തോഷവും ചിരിയും എല്ലാം മിശ്രിത രൂപത്തിലാണ് മനുഷ്യന്റെ സൃഷ്ടി. എന്നാല്‍ പലര്‍ക്കും പല വിധമാണ് ഇത് പുറത്തേക്ക് വരുന്നത്.
ചിലര്‍ക്ക് ദേഷ്യം വരില്ല. ചിലര്‍ക്ക് ദേഷ്യമേ വരൂ. മറ്റ് വികാരങ്ങളും ഇങ്ങനെ തന്നെയാണ്. ചിരി വരാത്തവരും സദാസമയം സന്തോഷത്തില്‍ ചിരിച്ച് നടക്കുന്നവരും ഉണ്ട്. എന്ത് കാരണത്തിലും കരയുന്നവരുടെ എണ്ണവും അത്ര പിറകിലല്ല.
പലരും പറയുന്ന ഒരു കാര്യമുണ്ട്, ദേഷ്യം വന്നാല്‍ അത് മനസ്സില്‍ ഒതുക്കണം എന്ന്. അമിതമായി ദേഷ്യപ്പെടാതെ ക്ഷമിക്കണം എന്ന്. ചില സന്ദര്‍ഭങ്ങളില്‍ ഇതെല്ലാം സാധ്യമാകും. പക്ഷെ പലപ്പോഴും ദേഷ്യം നമ്മുടെ കൈ വിട്ട് പോകും.
ദേഷ്യം പിടിച്ചു വയ്ക്കാതെ അമിതമായി ദേഷ്യപ്പെടുന്നവരെ കാണുമ്പോള്‍ പലരും പല തരത്തില്‍ ഉപദേശിക്കും. എന്നാല്‍ ഇനി അത്തരത്തില്‍ ഒരു ഉപദേശവും വേണ്ട. കാരണം ദേഷ്യം ഉള്ളില്‍ ഒതുക്കിയാലും പ്രശ്‌നം തന്നെയാണ്.
ദേഷ്യം ഉള്ളിലൊതുക്കുന്നതിലൂടെ അവതാളത്തിലാക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ്. ഈ ശീലം ഹൃദ്രോഗത്തിന് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ടെക്സാസ് സര്‍വകലാശാല ഗവേഷകന്‍ ആദം ഒറിയോര്‍ഡന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതിന് ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയും പ്രധാന ഘടകമാണെന്നാണ് പുതിയ കണ്ടെത്തല്‍.
ദേഷ്യം കടിച്ചമര്‍ത്തിയാല്‍ ഹൃദയാരോഗ്യം മോശമാകും. ഹൃദ്രോഗം മാത്രമല്ല പക്ഷാഘാതവും കോപവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. കഠിനമായ ദേഷ്യത്തിന് പിന്നാലെ ഉണ്ടാകുന്ന സമ്മര്‍ദ പ്രതികരണങ്ങളാണ് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇനി മറുവശത്ത് സാധാരണയായി ദേഷ്യം പ്രകടിപ്പിക്കുന്നവര്‍ അതല്ലെങ്കില്‍ ദേഷ്യം പരിമിതമായി നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്കും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ കുറവാണെന്നും പഠനത്തില്‍ പറയുന്നു. ഇനി കോപം ഉയര്‍ന്ന രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയുന്നവരില്‍ ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാണെന്നും പഠനം പറയുന്നു.
ദേഷ്യം പിടിച്ചു വയ്ക്കാതെ അമിതമായി ദേഷ്യപ്പെടുന്നവരെ കാണുമ്പോള്‍ പലരും പല തരത്തില്‍ ഉപദേശിക്കും : എന്നാല്‍ ഇനി അത്തരത്തില്‍ ഒരു ഉപദേശവും വേണ്ട : കാരണം ദേഷ്യം ഉള്ളില്‍ ഒതുക്കിയാലും പ്രശ്‌നം തന്നെയാണ്
Advertisement
Advertisement
Advertisement