ആവശ്യമായ ചേരുവകള്‍
ചിക്കന്‍
പാല് -ഒരു ഗ്ലാസ്
വിനാഗിരി- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി സവാള -1/2
കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
കാശ്മീരി ചില്ലി പൗഡര്‍ -ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത്
ഉപ്പ്
മൈദ -ഒരു കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
മുട്ട ഒന്ന്
കോണ്‍ഫ്ലോര്‍ -കാല് കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം പാലിലേക്ക് വിനാഗിരി ഒഴിച്ച് 10 മിനിറ്റ് മാറ്റി വയ്ക്കുക. മിക്സിയുടെ ജാറില്‍ വെളുത്തുള്ളിയും സവാളയും ചേര്‍ത്ത് ചതച്ചെടുക്കാം. പാലിലേക്ക് ചിക്കനും വെളുത്തുള്ളി, സവാള പേസ്റ്റ്, മുളകുപൊടി, ഉപ്പ് കുരുമുളകുപൊടി, ഇവയെല്ലാം ചേര്‍ത്ത് മിക്സ് ചെയ്ത് നാലു മണിക്കൂര്‍ മാറ്റിവെക്കുക. ഇനി ഒരു ബാറ്റര്‍ തയ്യാറാക്കണം. അതിനായി മൈദ, കോണ്‍ഫ്ലോര്‍, കാശ്മീരി ചില്ലി പൗഡര്‍, വെളുത്തുള്ളി ചതച്ചത്, മുട്ട, ഉപ്പ് ഇവ ചേര്‍ത്ത് മിക്സ് ചെയ്ത് ഒരു കട്ടിയുള്ള ബാറ്റര്‍ ആക്കി മാറ്റാം.
ഒരു പേപ്പറില്‍ മൈദയും കോണ്ഫ്ലോറും കാശ്മീരി ചില്ലി പൌഡറും ഉപ്പും മിക്സ് ചെയ്തു വയ്ക്കാം. നാലുമണിക്കൂറിന് ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ഓരോന്നായി എടുത്ത തയ്യാറാക്കിയ ബാറ്റര്‍ മുക്കുക. ശേഷം മൈദ നന്നായി ടൈറ്റ് ആയി കോട്ട് ചെയ്യുക. ഇങ്ങനെ ചെയ്തതിനുശേഷം മീഡിയം ഫ്ലെയിമില്‍ നന്നായി ഫ്രൈ ചെയ്തെടുക്കാം.
കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് കെഎഫ്സി ചിക്കന്‍ : എപ്പോഴും കടകളില്‍ നിന്നും വാങ്ങാന്‍ കുട്ടികള്‍ ആവശ്യപ്പെടുന്നത് പതിവാണോ ? കടയില്‍ നിന്നും ലഭിക്കുന്ന രുചിയില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം
												Advertisement
												
											
											
											
												Advertisement
												
											
											
											
												Advertisement