വലിയ അളവിൽ എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലേക്ക് എത്തുന്ന കൊഴുപ്പിന്റെ അളവ് വർദ്ധിക്കുന്നതിന് കാരണമാകും.
എണ്ണയുടെ അംശം വലിയതോതിൽ വയറ്റിലെത്തുന്നത് വയറുവേദന, വയറു വീർക്കൽ, വയറിളക്കം, ഓക്കാനം എന്നിവയ്ക്ക് കാരണമായിത്തീരും. ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ കലോറി വർദ്ധിക്കുന്നതിന് കാരണമാകും. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിനും ശരീരത്തിൽ കൊഴുപ്പ് കൂടുതൽ അടിയുന്നതിനും കാരണമായിത്തീരും.
എണ്ണയിൽ വറുത്തെടുക്കുന്ന ഭക്ഷണങ്ങൾ അധികമായി ഉപയോഗിക്കുന്നത് ഹൃദയത്തിനും ബുദ്ധിമുട്ടുണ്ടാകും. ശരീരത്തിലെ രക്തസമ്മർദ്ദവും കൊളസ്ട്രോളും വർധിപ്പിക്കുന്നതിനും എണ്ണമയമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കാരണമാകും. എണ്ണമയമുള്ള ഭക്ഷണങ്ങൾ അമിതമായി ശരീരത്തിലെത്തുന്നത് ചർമ്മത്തിൽ കുരുക്കൾ ഉണ്ടാകുന്നതിനും കാരണമാകും. ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ നില ഉയർത്തുന്നതിനും കാരണമായിത്തീരും.
വറുത്തതും പൊരിച്ചതുമായി എണ്ണ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തെ ഏതെല്ലാം വിധത്തിൽ ബാധിക്കുമെന്ന് നോക്കാം ...
Advertisement
Advertisement
Advertisement