ചിലപ്പോള്‍ ഗ്യാസ് തീരാതെ തന്നെ ഗ്യാസ് സ്റ്റൗ ചില പ്രതിസന്ധികളില്‍ പെടുത്താറുണ്ട്.
ചില സമയങ്ങളില്‍ ഗ്യാസ് സ്റ്റൗവിലെ തീ വളരെ നേര്‍ത്തതായി കാണപ്പെടുന്നത് വീട്ടമ്മമാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. ഇത് അടുക്കളയില്‍ ജോലി ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് വലിയൊരു വെല്ലുവിളി തന്നെയാണ്. പക്ഷെ ഇതിന് വളരെ സിംപിളായി തന്നെ പരിഹാരം ഉണ്ട്.
ബര്‍ണറില്‍ നിന്നും ആവശ്യത്തിന് തീ ലഭിക്കാതെ വരുമ്പോള്‍ സര്‍വീസ് ചെയ്യുന്നവരെ വിളിച്ച് ക്ലീന്‍ ചെയ്യുകയായിരിക്കും എല്ലാവരും ചെയ്യുന്നത്. എന്നാല്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഗ്യാസ് സ്റ്റൗ വൃത്തിയാക്കാന്‍ പറ്റുന്നതാണ്.
ബര്‍ണറില്‍ നിന്നും ആവശ്യത്തിന് തീ വരാത്ത അവസ്ഥ ഉണ്ടാകാനുള്ള കാരണം ട്യൂബിനകത്ത് ചെറിയ പൊടികളോ മറ്റോ അടിയുന്നത് കൊണ്ടാകാം. ട്യൂബ് ക്ലീന്‍ ചെയ്യുന്നതിന് ആദ്യം തന്നെ സ്റ്റൗവില്‍ നിന്നും ബര്‍ണറിന്റെ എല്ലാ ഭാഗങ്ങളും അഴിച്ചെടുത്ത് മാറ്റുക. സിലിണ്ടറില്‍ നിന്നും സ്റ്റൗവിലേക്ക് കണക്ട് ചെയ്തു വെച്ചിട്ടുള്ള പൈപ്പിന്റെ സ്റ്റീല്‍ ഭാഗത്തെ ഓട്ടകളില്‍ ഒരു സൂചി ഉപയോഗിച്ച് ചെറുതായി കുത്തി കൊടുക്കുക. ഇത് ആ ഭാഗത്തെ പൊടികളെ മാറ്റും.
കൗണ്ടര്‍ ടോപ്പിന് മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറകളും മറ്റും കളയാനായി ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. സ്‌ക്രബ്ബറില്‍ അല്‍പം ടൂത്ത്‌പേസ്റ്റ് എടുത്ത് അത് സ്റ്റൗവിന്റെ എല്ലാ ഭാഗങ്ങളിലും നല്ലതുപോലെ തേച്ചുപിടിപ്പിച്ച് തുടച്ചു കളയാവുന്നതാണ്. സ്റ്റൗ മുഴുവനായും ക്ലീന്‍ ചെയ്ത ശേഷം അതിന് ചുറ്റും അല്പം പൗഡര്‍ വിതറി കൊടുക്കുകയാണെങ്കില്‍ ചെറിയ പ്രാണികളുടെ ശല്യം ഇല്ലാതാക്കാനും സാധിക്കുന്നതാണ്.
ഒരു പാത്രത്തില്‍ അല്‍പം ഉപ്പും, ടൂത്ത് പേസ്റ്റും, വിനാഗിരിയും ഒഴിച്ച് നല്ലതുപോലെ മിക്‌സ് ചെയ്തിട്ട് ഈ മിശ്രിതം ലൈറ്ററിന്റെ കറപിടിച്ച ഭാഗങ്ങളില്‍ തുടച്ചു കൊടുക്കുകയാണെങ്കില്‍ ലൈറ്ററും വെട്ടിതിളങ്ങും.
ഗ്യാസ് സ്റ്റൗവിലെ തീ കുറവാണോ? പരിഹാരമുണ്ട് ; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക ...
Advertisement
Advertisement
Advertisement