299, 579, 619, 649 രൂപയുടെ പ്ലാനുകളാണ് എയർടെൽ നിർത്തലാക്കിയത്. 299 രൂപയുടെ പ്ലാനിന് പകരം 349 രൂപയുടെ പ്ലാനാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.
പ്രീപെയ്ഡ് ഓഫറുകൾ കൂടുതൽ ലളിതമാക്കാനും ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം വർധിപ്പിക്കാനും ആണ് എയർടെൽ ഈ മാറ്റങ്ങൾ വരുത്തുന്നത്.
എല്ലാ പ്ലാനുകളുടേയും വില കൂട്ടുക എന്നതല്ല, മറിച്ച് കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താവ് കൂടുതൽ പണം നൽകണമെന്ന രീതിയാണ് എയർടെൽ സ്വീകരിക്കുന്നത്.
ദിവസേന 2 ജിബിയുടെ അൺലിമിറ്റഡ് 5ജി ഡാറ്റയാണ് ഈ പ്ലാനിൽ ഉള്ളത്. 299 രൂപയുടെ പ്ലാനിൽ 1.5 ജിബി ഉണ്ടായിരുന്നയിടത്ത്, വില കൂടിയെങ്കിലും പ്ലാനിലും എയർടെൽ മാറ്റം വരുത്തിയിട്ടുണ്ട്.
299 രൂപയുടെ പ്ലാനിനൊപ്പം 249 രൂപയുടെ പ്ലാനും നിർത്തലാക്കിയിട്ടുണ്ട്. എന്നാൽ 199,219 രൂപയുടെ ഡാറ്റ പാക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.
ഏകദേശം 5 മുതൽ 16 ശതമാനം വരെയുള്ള നിരക്കുവർധനവാണ് പ്ലാനുകൾ നിർത്തലാക്കിയതിലൂടെ ഉപയോക്താവിന് ഉണ്ടാകുക.
ശ്രദ്ധിക്കുക : വില കുറഞ്ഞതും അല്ലാത്തതുമായ ചില ഡാറ്റ പ്ലാനുകൾ നിർത്തലാക്കി എയർടെൽ !!
Advertisement
Advertisement
Advertisement