breaking news New

കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് പദ്മശ്രീ ചെറുവയല്‍ രാമന്

അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ടി. സിദ്ദിഖാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

അര്‍ബന്‍ റൂഫ് ടോപ് ഫാര്‍മര്‍ വിഭാഗത്തില്‍ അനിത എം.കാസിമും ഉദ്യാന ശ്രേഷ്ഠ വിഭാഗത്തില്‍ ഡോളി വര്‍ഗീസും പുരസ്‌കാരം നേടി. ഈ മൂന്ന് പുതിയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 38 വിഭാഗങ്ങളിലാണ് 2025 ലെ സംസ്ഥാന കാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ആഗസ്റ്റ് 17ന് എറണാകുളം കളമശ്ശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംസ്ഥാനതല കര്‍ഷക ദിനാഘോഷ പരിപാടിയില്‍ അവാര്‍ഡുകള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ വിതരണം ചെയ്യും.

സി. അച്യുതമേനോന്‍ സ്മാരക അവാര്‍ഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും ഉളിക്കല്‍ ഗ്രാമ പഞ്ചായത്തും പങ്കിട്ടു. 5,00,000 രൂപയും ക്യാഷ് അവാര്‍ഡുമാണ് പുരസ്‌കാരം. വി.വി. രാഘവന്‍ സ്മാരക അവാര്‍ഡിന് കുറ്റൂര്‍ കൃഷിഭവന്‍ അര്‍ഹമായി. 5,00,000 രൂപയാണ് അവാര്‍ഡ് തുക.

പദ്മശ്രീ കെ. വിശ്വനാഥന്‍ (മിത്രാനികേതന്‍) മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് നെന്മേനി നെല്‍ ഉത്പാദക പാടശേഖര സമിതി, മികച്ച ജൈവ കര്‍ഷകനായി ഷാജഹാന്‍ വി.വൈ. അര്‍ഹനായി.

മികച്ച യുവകര്‍ഷകന്‍ ഹാഷിഖ്. കെ, ഹൈടെക് കര്‍ഷകന്‍ പുഷ്പഹാസ്. പി, കര്‍ഷകജ്യോതി കിഷോര്‍. വി, മികച്ച തേനീച്ച കര്‍ഷകന്‍ അനീഷ്. കെ.പി, കര്‍ഷക തിലകം സാവിത്രി കെ., മികച്ച കൃഷിക്കൂട്ടം അഗ്രോസര്‍വീസ് സെന്റര്‍, നീലേശ്വരം, പോരുവഴി കാര്‍ഷിക കര്‍മസേയ്‌ക്കും ലഭിച്ചു.

ആദിത്യന്‍ കെ.എ. കര്‍ഷക വിദ്യാര്‍ത്ഥി, മികച്ച വിദ്യാഭ്യാസ സ്ഥാപനം സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂള്‍ (നെടുമ്പന), മികച്ച സ്‌പെഷ്യല്‍ സ്‌കൂള്‍ കാര്‍മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍, മികച്ച കൃഷി ഓഫീസര്‍ ആയി മുഹമ്മദ് മുനീറിനെയും തെരഞ്ഞെടുത്തു.

2026 വനിതാ കര്‍ഷക വര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കൃഷിസഖി എന്ന പേരില്‍ വനിതകള്‍ക്കായി പ്രത്യേക പദ്ധതി ആരംഭിച്ചെന്ന് കൃഷിമന്ത്രി അറിയിച്ചു.

ഇത്തവണത്തെ ബജറ്റില്‍ 3.5 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t