breaking news New

വിമാനത്തിനുള്ളിൽ വച്ച് സഹയാത്രികയ്ക്കും കുഞ്ഞിനും നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവിന് ശിക്ഷ വിധിച്ച് യുകെ കോടതി

വിമാനത്തിൽ യുവതി കുഞ്ഞിന് പാലുകൊടുക്കുന്നത് കണ്ട 27കാരൻ തലയണ മറയാക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. അസ്വസ്‌ഥത തോന്നിയ യുവതി ഉടൻ തന്നെ കാബിൻ ക്രൂവിൽ വിവരം അറിയിച്ചു. വിമാനം ന്യൂകാസിലിൽ എത്തിയതിന് പിന്നാലെ ബ്രിട്ടോയെ പൊലീസ് അറസ്‌റ്റ് ചെയിരുന്നു. ചോദ്യം ചെയ്യലിൽ താൻ കുറ്റമൊന്നും ചെയ്‌തിട്ടില്ലെന്നായിരുന്നു ബ്രിട്ടോയുടെ വാദം. എന്നാൽ കാബിൻ ക്രുവടക്കം മൊഴി നൽകിയതോടെയാണ് ബ്രിട്ടോയ്ക്കെതിരെ വിധി വന്നത്.

2025 ജൂൺ രണ്ടിന് എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ നിന്നും യുകെയിലെ ന്യൂകാസിലിലേക്ക് യാത്ര ചെയ്യവേയാണ് മലയാളിയായ ബ്രിട്ടോ ലോറൻസിൽ നിന്നും യുവതിക്കും കുഞ്ഞിനും ദുരനുഭവം നേരിട്ടത്. ഉറങ്ങുന്നുവെന്ന വ്യാജേനെയാണ് ബ്രിട്ടോ ഇരുന്നതെന്നും മെല്ലെ തലയണ മടിയിൽ വച്ച ശേഷം സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട യുവതി മകനെ സുരക്ഷിതനാക്കിയ ശേഷം വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.

150 മണിക്കൂർ വേതനമില്ലാതെ ജോലി ചെയ്യാനും 18 മാസം കമ്യൂണിറ്റി സേവനം ചെയ്യാനും 914 പൗണ്ട് നഷ്ടപരിഹാരമായി നൽകാനുമാണ് ജില്ലാ ജഡ്‌ജി കേറ്റ് മീക്കിന്റെ വിധി. താൻ കുറ്റക്കാരനല്ലെന്ന ബ്രിട്ടോയുടെ വാദം കോടതി തള്ളി. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ സഹയാത്രികൻ സ്വയംഭോഗം ചെയ്യുന്നത് മറ്റുള്ളവർക്ക് പ്രത്യേകിച്ച് യുവതിക്കും കുഞ്ഞിനും കടുത്ത മാനസിക പ്രയാസമാണ് ഉണ്ടാക്കുന്നതെന്നും, ഇത് ലൈംഗിക അതിക്രമം തന്നെയാണെന്നും ജഡ്‌ജി വ്യക്തമാക്കി.ഫുഡ് സയൻസിൽ ടീസൈഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ബ്രിട്ടോ യുകെയിലെ കഫേയിൽ മാനേജരായി ജോലി ചെയ്‌ത് വരികയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t