breaking news New

പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന പിണറായി വിജയന്റെ വീട്ടിലേക്ക് പരിശോധനയ്ക്കെത്തിയ ഇ ഡി ഉദ്യാഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

കേസിന്റെ അന്വേഷണം പൂർത്തിയായെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കഴിഞ്ഞെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയത്.

68 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് പ്രവർത്തകർ പുറത്തിറങ്ങുന്നത്. കേസിൽ ആകെ 9 പ്രതികൾ ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഇനി 11 പ്രതികൾക്ക് കൂടി ജാമ്യം ലഭിക്കേണ്ടതുണ്ട്. മെയ് 27നാണ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

പ്രതികളുടെ ജാമ്യപേക്ഷ തിരുവനന്തപുരത്തെ കോടതികള്‍ തള്ളിയത്തോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതിന് മുമ്പ് ജാമ്യം ലഭിച്ചത്. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീൽ ഹൈകോടതിയുടെ പരിഗണനയിലാണ്. സിപിഐഎം പ്രവര്‍ത്തകന്‍ നിതിന്‍ രാജാണ് കേസിലെ ഒന്നാം പ്രതി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t