കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴിയാണ് നിയമനം നടത്തുന്നത്. പുറത്തുവന്ന വിവരം അനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് അഞ്ചുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
യോഗ്യത
ഇംഗ്ലീഷ് ടെപ്പ്റൈറ്റിങ്ങ് ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റും (കെ.ജി ടി. ഇ ) കമ്പ്യൂട്ടർ വേഡ് പ്രൊസസ്സിങ്ങ് തത്തുല്യവും വേണം. 2002ന് മുൻപ് ടൈപ്പ്റൈറ്റിങ്ങ് (കെ.ജി.ടി.ഇ) പാസായിട്ടുള്ളവർ കമ്പ്യൂട്ടർ വേഡ് പ്രൊസസ്സിങ്ങിലുള്ള പ്രത്യേക സർട്ടിഫിക്കറ്റ്/ തത്തുല്യം യോഗ്യത അപേക്ഷ സമയത്ത് നേടിയിരിക്കണം. മലയാളം ടൈപ്പ്റൈറ്റിങ്ങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഉണ്ടായിരിക്കണം.
മാസശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 മുതൽ 63,700 രൂപവരെ ലഭിക്കും. സംസ്ഥാന നിരക്കിലുള്ള ഡി എ തുടങ്ങിയ മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും.
പത്താംക്ലാസ് പാസായവർക്ക് കേരളത്തിലെ വിവിധ സർവകലാശാലകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ആയി ജോലി നേടാൻ അവസരം
Advertisement
Advertisement
Advertisement