പാതകൾ വികസിച്ചു. വാഹനങ്ങളുടെ എണ്ണം പെരുകി. വേഗത വർധിച്ചു. എന്നാൽ സൂക്ഷ്മതയും സഹിഷ്ണുതയും ഉത്തരവാദിത്വബോധവും കുറഞ്ഞുവരികയാണ്. വിദ്യാഭ്യാസം വ്യാപകമായി ലഭിച്ചിട്ടും വാശിയും ശാഠ്യവും നിയന്ത്രണമില്ലാതെ വളരുന്നു.
ഡ്രൈവിങ് കേവലം ഒരു സാങ്കേതിക വിദ്യയല്ല, വലിയ ഉത്തരവാദിത്വം കൂടിയാണ്. എന്നാൽ നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കാൻ ചിലർക്ക് താൽപര്യമില്ലാതായിരിക്കുന്നു. താൻ നിയന്ത്രിക്കുന്നത് ഒരു യന്ത്രത്തെയാണെന്നും ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും ചിന്തിക്കാൻ പോലും ചിലർക്ക് സമയമില്ല.
ഏതോ ലക്ഷ്യത്തിലേക്ക് പായുന്ന പന്തയക്കുതിരകളെപ്പോലെയാണ് നിരത്തുകളിൽ പലരുടെയും യാത്ര. മറ്റുള്ളവരുടെ ജീവനും സുരക്ഷയും പരിഗണിക്കപ്പെടുന്നില്ല. അമിതവേഗവും അശ്രദ്ധയും മത്സരബുദ്ധിയും ചേർന്നുള്ള ഈ ഭ്രാന്തമായ പാച്ചിലിൽ നടുറോഡുകൾ മരണവേദികളായി മാറുന്നു.
വാഹനങ്ങൾ വർധിക്കുന്നതിനൊപ്പം റോഡപകടങ്ങളും ജീവനഷ്ടങ്ങളും വർധിക്കുന്നത് സമൂഹം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ഓരോ അപകടത്തിനും പിന്നിൽ ഒരു കുടുംബത്തിന്റെ കണ്ണീരും തകർന്നുപോകുന്ന ഒരുപാട് സ്വപ്നങ്ങളുമുണ്ട്.
റോഡുകൾ യാത്രയ്ക്കുള്ളതാണ്, മരണത്തിലേക്കുള്ളതല്ല. വേഗതയേക്കാൾ വിലപ്പെട്ടത് ജീവനാണ്. നിയമങ്ങൾ പാലിക്കാം, ക്ഷമയോടെ വാഹനമോടിക്കാം, മറ്റുള്ളവരുടെ ജീവനും വില കൽപ്പിക്കാം.
C-MEDIA NEWS DESK | SPECIAL REPORTS
വികസിച്ച പാതകൾ, പെരുകിയ വാഹനങ്ങൾ ; കുറയുന്ന വിവേകം… റോഡുകൾ മരണപ്പാതകളാകുമ്പോൾ!
Advertisement
Advertisement
Advertisement