breaking news New

സംസ്ഥാനത്ത്‌ ആദ്യമായി എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക്‌ കൗൺസിലിംഗ്‌ നൽകുന്ന വെർച്ച്യുൽ സൈക്കോളജിസ്റ്റ്‌ സാങ്കേതിക വിദ്യയ്ക്ക്‌ തുടക്കമായി

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹാപ്പിനെസ്‌ കെയർ എന്ന സൈക്കോളജി ക്ലിനിക്‌ ആണ്‌ ഈ ആധുനിക സാങ്കേതിക വിദ്യ മാനസികാരോഗ്യ രംഗത്തിന്‌ പരിചയപ്പെടുത്തുന്നത്‌.

കേരളത്തിൽ ആദ്യമായി ആണ്‌ ഇങ്ങനെ ഒരു രീതി അവതരിക്കപ്പെടുന്നത്‌. തീർത്തും സൗജന്യമാണിത്‌. 9207075522 എന്ന വാട്സപ്പ്‌ നമ്പരിലേയ്ക്ക്‌ മെസേജ്‌ അയക്കുക മാത്രം മതിയാകും ഈ സേവനം ലഭിക്കുന്നതിന്‌.

എ ഐ വെർച്ച്യുൽ സൈക്കോളജിസ്റ്റ്‌ സംവിധാനത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ്‌ മന്ത്രി ശ്രിമതി വീണാ ജോർജ്ജ്‌ നിർവ്വഹിച്ചു. ഹാപ്പിനെസ്സ്‌ കെയർ സ്ഥാപകൻ സിബി എസ്‌ പണിക്കർ, സൈക്കോളജിസ്റ്റ്‌ റജുല മണിയേരി, സീന, അരുൺ എന്നിവർ പങ്കെടുത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5