തിരുവനന്തപുരം : റെയില്‍വേയുടെ പരിസരങ്ങളില്‍ വാഹന പാര്‍ക്കിങ് സേവനം നല്‍കിവരുന്ന 22 നികുതിദായകരുടെ പ്രധാന വ്യാപാരസ്ഥലങ്ങളിലും വസതികളിലും ഉള്‍പ്പെടെ 69 സ്ഥലങ്ങളില്‍ പരിശോധന നടത്തി.
നികുതിദായകര്‍ റിട്ടേണുകളില്‍ കാണിച്ചിട്ടുള്ള ടേണ്‍ഓവര്‍ യഥാര്‍ത്ഥ സേവനങ്ങളില്‍ നിന്നുള്ള ടേണ്‍ഓവറിനേക്കാള്‍ ഗണ്യമായി കുറവാണെന്ന് കണ്ടെത്തി.
ഒന്നിലധികം ക്യൂആര്‍ കോഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 42 കോടി രൂപയുടെ ടേണ്‍ഓവര്‍ വെട്ടിപ്പും 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പും നടത്തി.
13 നികുതിദായകരുടെ വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ നിന്നും മറ്റ് നികുതിദായകരുടെ വിവരങ്ങള്‍ ബുക്കുകള്‍, രജിസ്റ്ററുകള്‍, മൊബൈല്‍ ചാറ്റുകള്‍ എന്നിവയില്‍ നിന്നും ശേഖരിച്ചു. വിശദമായ അന്വേഷണം തുടരുന്നു.
സതേണ്‍ റെയില്‍വേയുടെ കീഴിലുള്ള റെയില്‍വെ സ്‌റ്റേഷനുകളിലെ വാഹന പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി !!
Advertisement
Advertisement
Advertisement