breaking news New

ശ്രദ്ധയ്ക്ക് : ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് പറക്കുകയാണോ ? ബാഗിൽ ഈ സാധനങ്ങളുണ്ടെങ്കിൽ ജയിലിലാകാം ; യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ അടിയന്തര മുന്നറിയിപ്പ് !

ഇന്ത്യയിൽ ലഭ്യമായേക്കാവുന്ന ചില വസ്തുക്കൾ യു ഇ എ നിയമപ്രകാരം നിരോധിക്കപ്പെട്ടതോ നിയന്ത്രിക്കപ്പെട്ടതോ ആകാം. ചെറിയ അളവിലാണെങ്കിൽ പോലും ഇത്തരം വസ്തുക്കൾ കൈവശം വെക്കുന്നത് പിഴ, കസ്റ്റഡി, നാടുകടത്തൽ, ക്രിമിനൽ പ്രോസിക്യൂഷൻ എന്നിവക്ക് ഇടയാക്കും.

പോപ്പി സീഡ്‌സ് (ഖസ്-ഖസ്), ഖാത് ഇലകൾ, വെറ്റില, പാക്ക്, പുകയില ഉത്പന്നമായ നിസ്വാർ, ഗുട്ക തുടങ്ങിയവ യു ഇ എയിലേക്ക് കൊണ്ടുവരുന്നതിന് കർശന നിരോധനമുണ്ട്. ഈ വസ്തുക്കൾ ചെക്ക്-ഇൻ അല്ലെങ്കിൽ ഹാൻഡ് ബാഗേജുകളിൽ കൊണ്ടുപോകരുത്.

മയക്കുമരുന്ന് അടങ്ങിയതോ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ഉപയോഗിക്കുന്നതോ ആയ ചില മരുന്നുകൾ യു ഇ എയിൽ നിരോധിച്ചിട്ടുണ്ട്. സ്ലീപ്പിംഗ് പില്ലുകൾ, ശക്തമായ വേദനസംഹാരികൾ എന്നിവയും ഇതിൽപ്പെടും. ഇത്തരം മരുന്നുകൾ കൊണ്ടുപോകുന്നവർ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം. കൂടാതെ ഡോക്ടറുടെ കുറിപ്പടിയും വിശദമായ മെഡിക്കൽ റിപ്പോർട്ടും കൈവശം കരുതേണ്ടതാണ്.

യു ഇ എയിലേക്ക് പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ 60,000 ദിർഹത്തിൽ കൂടുതൽ പണം, വാഹക ചെക്കുകൾ, വിലപിടിപ്പുള്ള ലോഹങ്ങൾ, രത്‌നങ്ങൾ എന്നിവ കൈവശമുണ്ടെങ്കിൽ കസ്റ്റംസിൽ കൃത്യമായി ഡിക്ലയർ ചെയ്യേണ്ടതാണ്. യാത്രാവേളകളിൽ അപരിചിതരുടെ പാഴ്‌സലുകൾ വാങ്ങി സൂക്ഷിക്കരുതെന്നും എംബസി യാത്രക്കാരോട് അഭ്യർഥിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4