ഇതുവരെ ചിത്രത്തിലില്ലാതിരുന്ന വീണയുടെ ഭര്‍ത്താവും സിപിഎം നേതാവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന് കുരുക്കു മുറുകുകയാണ്. ഇ ഡി ഉടന്‍ റിയാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. കഴിഞ്ഞ ദിവസം കോഴിക്കോട് റിയാസിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള എട്ട് കേന്ദ്രങ്ങളിലെ റെയ്ഡിലാണ് റിയാസിനെതിരേ നിര്‍ണായക തെളിവുകള്‍ ഇ ഡിക്കു ലഭിച്ചത്. തെരഞ്ഞെടുപ്പ് ഫണ്ടുകളെക്കുറിച്ചും ഇ ഡി അന്വേഷിക്കുന്നു.
സോളസ് എന്ന പരസ്യ കമ്പനിക്ക് 2021ല്‍ വീണ പണം കൈമാറിയതായി കണ്ടെത്തി. റിയാസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പണം കൈമാറിയതാണെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണമാണോ കമ്പനിക്കു നല്കിയതെന്നതില്‍ വ്യക്തത വരുത്തും.
വീണയുടെ ഡയറിയില്‍ നിന്നാണ് സോളസ് കമ്പനിയുമായുള്ള ഇടപാടുകളുടെ വിവരങ്ങള്‍
ഇ ഡിക്കു ലഭിച്ചത്.
സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോള്‍ രാജ്യവിരുദ്ധ ഫെമ ലംഘനക്കേസിലെത്തി നില്‍ക്കുന്നത്. കേസന്വേഷണം തന്നിലേക്കെത്താതിരിക്കാനുള്ള തന്ത്രപരമായ നീക്കമാണ് റിയാസ് നടത്തിയതെന്നാണ് ഇ ഡി നല്കുന്ന സൂചന. സുഹൃത്തുക്കള്‍ വഴിയാണ് റിയാസ് എല്ലാക്കാര്യങ്ങളും ചെയ്തതെന്നൊണ് പുറത്തുവരുന്നത്.
മാസപ്പടിക്കേസില്‍ വീണയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡില്‍ ചുവന്ന പുറംചട്ടയുള്ള ഡയറി പിടിച്ചെടുത്തിരുന്നു. ഡയറിയിലെ ആദ്യ ഒന്‍പതു പേജുകളില്‍ പണമിടപാടുകളുടെ വിവരങ്ങളും, പണം കൈപ്പറ്റിയ സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും പേരുകളുമുണ്ടായിരുന്നു. വിദേശനാണ്യ വിനിമയ ചട്ടലംഘനങ്ങള്‍ കൂടി കണ്ടെത്തിയതോടെ വീണയ്‌ക്കെതിരേ ‘ഫെമ’ പ്രകാരവും കേസെടുക്കും. വീണ ദുബായ്‌യിലേക്ക് 85 ലക്ഷം രൂപ കടത്തി. പണം നല്കിയത് ആര്‍ക്കാണെന്നു കണ്ടെത്തണം.
ഇരുപതു കോടി രൂപയുടെ കറന്‍സി ഇടപാടുകളും ദുരൂഹമാണ്. ഇന്റര്‍നെറ്റ് കോളിനായി വീണ ഉപയോഗിച്ച സിം കാര്‍ഡ് ഡിവൈഎഫ്‌ഐ നേതാവ് നന്ദുലാലിന്റെ പേരിലുള്ളതാണെന്ന് ഇ ഡി കണ്ടെത്തി. സിം കാര്‍ഡ് നല്കിയത് വീണയും റിയാസും പറഞ്ഞിട്ടാണെന്നാണ് നന്ദുലാലിന്റെ മൊഴി. പുതിയ തെളിവുകളുടെയും അനുബന്ധ രേഖകളുടെയും അടിസ്ഥാനത്തില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യും. ഇത് അറസ്റ്റിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ തിരശീലയ്‌ക്കു പിന്നില്‍ മറഞ്ഞിരുന്ന വില്ലന്‍ പുറത്തേക്ക് : റിയാസിന് കുരുക്ക് മുറുകുന്നു !!
Advertisement
Advertisement
Advertisement