ഭക്ഷ്യവസ്തുക്കളുടെ തുടർച്ചയായ വിലക്കയറ്റം സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിനെ പ്രതിസന്ധിയിലാക്കുന്നു.
പാൽ, മുട്ട, പച്ചക്കറി തുടങ്ങിയ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നിട്ടും അതിനനുസരിച്ച് സർക്കാർ അനുവദിക്കുന്ന തുക വർധിപ്പിക്കാത്തതാണ് സ്കൂളുകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത്. പ്രത്യേകിച്ച് കൂടുതൽ വിദ്യാർഥികളുള്ള സ്കൂളുകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
വിപണിയിലെ യഥാർഥ വിലയും സർക്കാർ അനുവദിക്കുന്ന വിഹിതവും തമ്മിലുള്ള വലിയ അന്തരം നികത്താൻ പ്രധാനാധ്യാപകരും ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള അധ്യാപകരും സ്വന്തം കൈയിൽനിന്ന് പണം കണ്ടെത്തേണ്ട അവസ്ഥയാണ്. ആഴ്ചയിൽ ഒരു ദിവസം മുട്ടയും രണ്ടു ദിവസം പാലും നൽകണമെന്ന നിർദേശം പാലിക്കുന്നതിനും സ്കൂളുകൾ അധിക സാമ്പത്തിക ബാധ്യത ഏറ്റെടുക്കുകയാണ്.
നിലവിൽ എട്ടു രൂപ വരെ വിലയുള്ള ഒരു മുട്ടയ്ക്ക് സർക്കാർ അനുവദിക്കുന്നത് ആറു രൂപ മാത്രമാണ്. പാലിന് ലിറ്ററിന് 52 രൂപയാണ് സർക്കാർ വിഹിതം. എന്നാൽ ക്ഷീരസംഘങ്ങളിൽനിന്ന് നേരിട്ട് വാങ്ങുമ്പോൾ 60 രൂപയും മറ്റ് വിപണികളിൽനിന്ന് വാങ്ങുമ്പോൾ 65 രൂപ വരെയും ചെലവാകുന്നുണ്ട്. ഇതിന് പുറമെ പച്ചക്കറികളുടെ വിലവർധനയും പദ്ധതിയുടെ ചെലവ് ഗണ്യമായി ഉയർത്തിയിട്ടുണ്ട്.
വിലക്കയറ്റത്തിനനുസരിച്ച് സർക്കാർ വിഹിതം പരിഷ്കരിക്കാത്തത് ഉച്ചഭക്ഷണ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വലിയ തടസ്സമാകുകയാണെന്നാണ് അധ്യാപകരുടെ പരാതി.
വിദ്യാർഥികൾക്ക് ലഭിക്കേണ്ട ഭക്ഷണത്തിന്റെ ഗുണനിലവാരവും വിതരണവും ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി സാമ്പത്തിക വിഹിതം വർധിപ്പിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
CENTRAL MEDIA NEWS DESK | www.cmediaonline.in
വിലക്കയറ്റം രൂക്ഷം, സർക്കാർ വിഹിതം പഴയപടി ; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ : കുട്ടികളുടെ ഭക്ഷണ വിതരണവും ആശങ്കയിൽ
Advertisement
Advertisement
Advertisement