യൂണിറ്റിന് 11 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. വൈകിട്ട് ആറുമുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്താകും വൈദ്യുതി ലഭിക്കുക. ഈ മാസം മുതൽ ഒക്ടോബർ 31 വരെയാണ് കരാർ.
വൈദ്യുതി ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് തുടർച്ചയായ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. ഇന്നലെയും രണ്ടിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി. ഈ മാസം ഇതുവരെ മൂന്ന് ദിവസം മാത്രമാണ് നിയന്ത്രണം ഒഴിവാക്കാനായത്.
പവർ എക്സ്ചേഞ്ചിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മഴ ലഭിച്ചിട്ടും വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. പീക്ക് സമയങ്ങളിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിനടുത്ത് എത്തുന്ന സാഹചര്യത്തിലാണ് അധിക വൈദ്യുതി വാങ്ങാനുള്ള തീരുമാനം.
വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ആശ്വാസനീക്കം ; 200 മെഗാവാട്ട് വൈദ്യുതി സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വാങ്ങാൻ ധാരണ
Advertisement
Advertisement
Advertisement