തിരുവനന്തപുരം :
ബിജെപി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖ രാജിവച്ചെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. വ്യക്തിപരമാണ് രാജിയെന്നായിരുന്നു വിശദീകരണം. സെപ്റ്റംബർ 30ന് മേയർ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിട്ടുണ്ടെന്ന് ആർ ശ്രീലേഖ ശാസ്തമംഗലത്തെ ‘കൗൺസിലർ അറിയിപ്പ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിച്ചിരുന്നു.
കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകുമെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു. ‘നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു’വെന്നും സന്ദേശത്തിലുണ്ട്. എന്നാൽ ആർ ശ്രീലേഖ രാജിവെച്ച വിവരം അറിഞ്ഞത് വാർത്തകളിലൂടെയാണ് എന്നായിരുന്നു മേയർ വി വി രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും പ്രതികരിച്ചത്.
ശ്രീലേഖയുമായി കുടിക്കാഴ്ച നടത്തി പ്രശ്നപരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി നേതൃത്വം. രാജിക്കത്ത് കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാതെ മേയർക്ക് നൽകിയത് ഒത്തുതീർപ്പ് ചർച്ചയ്ക്ക് വേണ്ടിയാണെന്ന് പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിരുന്നു. മേയറുമായി ഇടഞ്ഞുനിൽക്കുന്ന ശ്രീലേഖയ്ക്ക് പുതിയ പദവികൾ നൽകുമോ എന്നതാണ് ഇനി അറിയേണ്ടത്.
ഒടുവിൽ ബിജെപിക്ക് ആശ്വാസം ; കോർപ്പറേഷൻ കൗൺസിലർ ആർ. ശ്രീലേഖ രാജി പിൻവലിച്ചു : നേതൃത്വം അനുനയിപ്പിച്ചതോടെ തീരുമാനം മാറ്റി ; പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് അധ്യക്ഷന്റെ ഉറപ്പ് : വാട്സ്ആപ്പിൽ പങ്കുവെച്ച ‘രാജി സന്ദേശവും’ ഡിലീറ്റ് ചെയ്തു
Advertisement
Advertisement
Advertisement