breaking news New

കാൻസർ രോഗികൾക്ക് ആശ്വാസം ; 543 ബ്രാൻഡുകളിലെ മരുന്നുകൾക്ക് വില കുറയും

നവംബർ 9 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. 137 കാൻസര്‍ മരുന്നുകളുടെ വ്യാപാര മാര്‍ജിൻ 30 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 2019 ഫെബ്രുവരിയിലും 42 ഇനം കാൻസര്‍ മരുന്നുകള്‍ക്ക് വ്യാപാര മാര്‍ജിൻ കുറയ്‌ക്കുകയും അതുപോലെ തന്നെ 91 ശതമാനം വരെ മരുന്നുകളുടെ വിലയിൽ വ്യത്യാസം ഉണ്ടാകുകയും ചെയ്തിരുന്നു.

വീണ്ടും കേന്ദ്രസര്‍ക്കാര്‍ മരുന്നുകളുടെ വില കുറച്ചിരിക്കുകയാണ്. ചില മരുന്നുകളുടെ വിലയിൽ 90 ശതമാനത്തിലധികം കുറവുണ്ടാകും. ഉദാഹരണത്തിന്, മുൻപ് 40,421 രൂപയുണ്ടായിരുന്ന മരുന്നിന് 2,720 രൂപയായും, 80,072 രൂപയുണ്ടായിരുന്ന മറ്റൊരു മരുന്നിന് 7,150 രൂപയായും വില കുറയും.

കാൻസർ മരുന്നുകളുടെ വില കുറയുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 137 മരുന്നുകളുടെ വ്യാപാര ലാഭവിഹിതം പരമാവധി 30 ശതമാനമായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തിയിരുന്നു. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടെതാണ് തീരുമാനം . ഡോക്ടർമാർ അടക്കം ഉൾക്കൊള്ളുന്ന ഉന്നത സമിതിയുടെ ശുപാർശ പ്രകാരമാണ് തീരുമാനം ഉണ്ടായത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4