ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മഴ ശക്തമാകുന്നതോടെ നിലവിലെ ചൂടിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ തുറസ്സായ സ്ഥലങ്ങളിൽ നിന്ന് സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റുള്ളപ്പോൾ വാതിലുകൾ അടച്ചിട്ട് ഭിത്തിയിലോ തറയിലോ തൊടാതെയെ കെട്ടിടത്തിനകത്ത് കഴിയുക. വീട്ടുപകരണങ്ങളുടെ വൈദ്യുതി ബന്ധം ഒഴിവാക്കുക. ലാൻഡ് ഫോൺ ഉപയോഗിക്കരുത്.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
Advertisement
Advertisement
Advertisement