തിരുവനന്തപുരം : സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നാലെ പാകിസ്താൻ പതാകയുടെ ചിത്രവും ‘പാകിസ്താൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യവും വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു.
സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നിൽ ‘ബ്ലാക് ലീറ്റ്സ്’ സംഘമാണെന്നാണ് അവകാശവാദം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സൈറ്റ് സുരക്ഷാ വീഴ്ച സംബന്ധിച്ച് അധികൃതർ പരിശോധന നടത്തിവരികയാണ്.
വെബ്സൈറ്റിന്റെ ഹോം പേജിന് പകരം പാകിസ്ഥാൻ പതാകയും ‘പാകിസ്ഥാൻ സിന്ദാബാദ്’ (Pakistan Zindabad), ‘വി ആർ പാകിസ്ഥാനി ഹാക്കേഴ്സ്’ (We Are Pakistani Hackers) തുടങ്ങിയ സന്ദേശങ്ങളുമാണ് പ്രത്യക്ഷപ്പെട്ടത്. ബ്ലൂ ബ്ലാക്ക് ലീറ്റ്സ് (BlackLeets) എന്ന പേരിനൊപ്പം ‘പാക് സൈബർ അറ്റാക്കർ’ (Pak Cyber Attacker), ‘ഡെഡ് ആഡേഴ്സ് ക്രൂ’ (Dead Adders Crew), ‘പാക് ഗോസ്റ്റ് ആർമി’ (Pak Ghost Army), ‘പാക് സൈബർ സ്കൾസ്’ (Pak Cyber Skulls), ‘പാക് സൈബർ തണ്ടേഴ്സ്’ (Pak Cyber Thunders) തുടങ്ങിയ പേരുകളും ഹാക്ക് ചെയ്ത പേജിൽ രേഖപ്പെടുത്തിയിരുന്നു.
“എല്ലാ ദിവസവും നിരവധി വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നു, ഇന്ന് നിങ്ങളുടെ ദിവസമാണ്” എന്ന സന്ദേശവും പേജിലുണ്ടായിരുന്നു. വെബ്സൈറ്റിന്റെ നിയന്ത്രണം കൈക്കലാക്കിയതായി അവകാശപ്പെടുന്ന തരത്തിലായിരുന്നു പേജ് മാറ്റിയിരുന്നത്. എന്നാൽ സൈറ്റിന്റെ ഹോം പേജ് മാത്രം മാറ്റിയതാണോ, സെർവറിലേക്കോ ഡാറ്റാബേസിലേക്കോ ഹാക്കർമാർ പ്രവേശിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല.
സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്
Advertisement
Advertisement
Advertisement