breaking news New

സൈബർ സുരക്ഷാ രംഗത്ത് ശ്രദ്ധേയമായ ഒരു മുന്നറിയിപ്പ് സൈബിൽ (Cyble) സൈബർ സുരക്ഷാ സ്ഥാപനം പുറത്തിറക്കി !! ശ്രദ്ധിക്കുക ...

സൈബിൽ മുന്നറിയിപ്പ് നൽകുന്നത്, ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, ഉടൻ തന്നെ ഡിലീറ്റ് ചെയ്യുക. പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തിട്ടും ഈ ആപ്പുകൾ അപകടകരമായ പ്രവർത്തനങ്ങൾ നടത്തുന്നത് ശ്രദ്ധേയമാണ്. സുരക്ഷിതമല്ലാത്ത സൈറ്റുകളിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക. ഗൂഗിൾ പ്ലേ പ്രൊട്ടക്ട് ഫോണിൽ എപ്പോഴും സജീവമാക്കുക.

പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തിട്ടും നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ചില ആപ്പുകൾ നിങ്ങളുടെ പാസ്‌വേഡുകളും മറ്റ് രഹസ്യ വിവരങ്ങളും ചോർത്ത് ക്രിപ്‌റ്റോ വാലറ്റുകളിൽ നിന്നും പണം മോഷ്ടിക്കാൻ ഉപയോഗിക്കുന്നു. ഇവ ഫിഷിംഗ് വെബ്‌സൈറ്റുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്നതിനാൽ, ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ഡിലീറ്റ് ചെയ്യുക അനിവാര്യമാണ്.

പാൻ‌കേക്ക് സ്വാപ്, സ്യൂട്ട് വാലറ്റ്, ഹൈപ്പർലിക്വിഡ്, റേഡിയം, ബുൾഎക്സ് ക്രിപ്‌റ്റോ, ഓപ്പൺഓഷൻ എക്‌സ്‌ചേഞ്ച്, മീറ്റിയോറ എക്‌സ്‌ചേഞ്ച്, സൂഷിസ്വാപ്, ഹാർവെസ്റ്റ് ഫിനാൻസ് ബ്ലോഗ് ഇവയാണ് സൈബിൽ കണ്ടെത്തിയ ചില അപകടകരമായ ആപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുന്നവ. ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കിയതായി ഗൂഗിൾ അറിയിച്ചു. എങ്കിലും, നിങ്ങളുടെ ഫോണിൽ ഇവ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, ഉടൻ തന്നെ ഡിലീറ്റ് ചെയ്യുക. സുരക്ഷിതമല്ലാത്ത സൈറ്റുകളിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക. ഗൂഗിൾ പ്ലേ പ്രൊട്ടക്ട് ഫോണിൽ എപ്പോഴും സജീവമാക്കുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5