ബ്രിട്ടനിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ എക്സ്.എഫ്.ജി (XFG) അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. 'കോവിഡിന്റെ സ്ട്രാറ്റസ്' എന്നും 'അമേരിക്കൻ കോവിഡ്' എന്നും അറിയപ്പെടുന്ന ഈ വകഭേദം രാജ്യത്ത് ആശങ്ക ഉയർത്തുകയാണ്.
ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടായതായാണ് റിപ്പോർട്ട്. പുതിയ വകഭേദത്തിന്റെ വ്യാപനവും രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.
എന്നാൽ, ഈ വകഭേദം മുൻകാല കോവിഡ് വകഭേദങ്ങളെക്കാൾ ഗുരുതരമായ രോഗബാധയ്ക്ക് കാരണമാകുന്നതായി നിലവിൽ തെളിവുകളില്ലെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സുരക്ഷാ ഏജൻസിയുടെ വിലയിരുത്തൽ. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ കോവിഡ് ആശുപത്രി പ്രവേശനങ്ങൾ കുറഞ്ഞുവരുന്നതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടേയായിരുന്നു ഈ വകഭേദത്തെ കണ്ടെത്തിയത്. എന്നാല്‍, ഇപ്പോള്‍ ഇതിന്റെ സാന്നിദ്ധ്യം ഒന്നിലധികം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.
അടുത്തിടെയാണ് ഇതിന്റെ സാന്നിദ്ധ്യം യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ബ്രിട്ടനില്‍ സ്ഥിരീകരിച്ചത്. തൊണ്ട അടയല്‍, ശബ്ദം കൂടുതല്‍ പരുക്കനാവുക എന്നിവയാണ് മറ്റ് കോവിഡ് വകഭേദങ്ങളില്‍ നിന്നും ഇതിനെ തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍.
അതുകൂടാതെ വരണ്ട ചുമ, തൊണ്ടയില്‍ അസ്വസ്ഥത, പനി, തളര്‍ച്ച, പേശീ വേദന, ഗന്ധവും രുചിയും തിരിച്ചറിയാന്‍ കഴിയാതെ വരിക തുടങ്ങിയ ലക്ഷണങ്ങളും ഈ വകഭേദം ബാധിച്ചാല്‍ രോഗികള്‍ പ്രദര്‍ശിപ്പിക്കും.
C-MEDIA NEWS DESK | www.cmediaonline.in
ബ്രിട്ടനിൽ കോവിഡ് പുതിയ വകഭേദം അതിവേഗം പടരുന്നു ; ഒരാഴ്ചയ്ക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ 50% വർധന !!
Advertisement
Advertisement
Advertisement