വേഗത്തിൽ വെളുത്ത നിറം നേടാമെന്ന മോഹനവാഗ്ദാനങ്ങളുമായി വിപണിയിലെത്തുന്ന സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പ്. യഥാർഥ ബ്രാൻഡുകളെ അനുകരിച്ചുള്ള പാക്കിങ്ങിലും ലേബലുകളിലും വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത് ഉപഭോക്താക്കളെ വലിയ അപകടത്തിലാക്കുകയാണ്.
യഥാർഥ ഉൽപ്പന്നങ്ങളുടേതിന് സമാനമായ രൂപവും പാക്കിങ്ങുമാണ് പല വ്യാജ ഉൽപ്പന്നങ്ങൾക്കും നൽകുന്നത്. പുറമേനിന്ന് തിരിച്ചറിയാൻ പ്രയാസമുള്ള ഇത്തരം ഉൽപ്പന്നങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകൾ യഥാർഥ ഉൽപ്പന്നങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായിരിക്കാം.
വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ചിലർക്ക് ഉൽപ്പന്നത്തിന്റെ വിലയുടെ പകുതിയോളം കമ്മീഷൻ വാഗ്ദാനം ചെയ്യുന്നതായും സൂചനയുണ്ട്. അഞ്ചു ദിവസം കൊണ്ട് നിറം മാറുമെന്നതടക്കമുള്ള പരസ്യവാഗ്ദാനങ്ങളിൽ ആകൃഷ്ടരായി പരിചയമില്ലാത്ത ബ്രാൻഡുകളുടെ ക്രീമുകൾ വാങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം.
വ്യാജ ഉൽപ്പന്നങ്ങളിലെ അജ്ഞാത ചേരുവകൾ ചർമത്തിൽ അലർജി, ചൊറിച്ചിൽ, അസ്വസ്ഥത, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം.
സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുമ്പോൾ നിർമാതാവിന്റെ വിവരങ്ങൾ, ചേരുവകൾ, ബാച്ച് നമ്പർ, കാലാവധി, ആവശ്യമായ അംഗീകാരവിവരങ്ങൾ എന്നിവ നിർബന്ധമായും പരിശോധിക്കണം. അസാധാരണമായ വിലക്കുറവും ദിവസങ്ങൾക്കുള്ളിൽ നിറം മാറ്റുമെന്ന വാഗ്ദാനങ്ങളും കണ്ടാൽ ജാഗ്രത കൈവിടരുത്.
സൗന്ദര്യം തേടി ആരോഗ്യം അപകടത്തിലാക്കരുത് . വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
അഞ്ചു ദിവസം കൊണ്ട് വെളുക്കാം ! പകുതി വില കമ്മീഷൻ നൽകി വിൽപ്പന ; വിപണിയിൽ വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വൻ തട്ടിപ്പ് !
Advertisement
Advertisement
Advertisement