സംസ്ഥാനത്തെ സ്വർണവിപണിയിൽ വീണ്ടും വൻ വിലയിടിവ്. തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് പിന്നാലെയാണ് ഇന്ന് സ്വർണവില കുത്തനെ താഴ്ന്നത്. ഒരു പവൻ സ്വർണത്തിന് 2,360 രൂപ കുറഞ്ഞ് 91,360 രൂപയായി. ഗ്രാമിന് 295 രൂപ കുറഞ്ഞതോടെ വില 11,420 രൂപയിലെത്തി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്വർണവിലയിൽ ഏകദേശം 16,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ശനിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് വില എത്തിയിരുന്നു. എന്നാൽ തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ വിപണി തിരിച്ചുകയറുന്നതിന്റെ സൂചനകൾ നൽകിയതോടെ വിലയിൽ നേരിയ മുന്നേറ്റമുണ്ടായി.
ഈ തിരിച്ചുകയറ്റത്തിന് അധികം ആയുസുണ്ടായില്ല. ഇന്ന് വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തിയതോടെ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വിപണിയിലെ മാറ്റം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
രണ്ട് ദിവസത്തെ കുതിപ്പിന് പിന്നാലെ സ്വർണവിലയ്ക്ക് വൻ തിരിച്ചടി ; പവന് ഒറ്റയടിക്ക് 2,360 രൂപ കുറഞ്ഞു !
Advertisement
Advertisement
Advertisement