breaking news New

പെട്രോളിൽ എഥനോൾ തിരിമറിയെന്ന പരാതി ; കേരളത്തിലെ പമ്പുകളിൽ മിന്നൽ പരിശോധനയ്ക്ക് സർക്കാർ ഉത്തരവ് !!

തിരുവനന്തപുരം :
അനുവദനീയമായ പരിധിയിലും അധികമായി പെട്രോളിൽ എഥനോൾ കലർത്തി വിൽക്കുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടു. ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ സംശയം ഉയർന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.

പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്കാണ് പരിശോധന നടത്താനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധന സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധന നടത്തും.

അയൽസംസ്ഥാനമായ കർണാടകയിൽ പെട്രോളിൽ അനുവദനീയമായതിലും അധികമായി എഥനോൾ കലർത്തിയതായി പരിശോധനയിൽ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കേരളത്തിലും പരിശോധന ശക്തമാക്കുന്നത്.

പരിശോധനയിൽ അനുവദനീയമായ പരിധി ലംഘിച്ചതായി കണ്ടെത്തിയാൽ ബന്ധപ്പെട്ട പെട്രോൾ പമ്പുകൾക്കും ഇന്ധന വിതരണക്കാർക്കുമെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം വാഹന ഉടമകളുടെയും സാധാരണ ഉപഭോക്താക്കളുടെയും താൽപര്യം സംരക്ഷിക്കാനും നടപടി സഹായിക്കുമെന്നാണ് വിലയിരുത്തൽ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4