breaking news New

സർവീസിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് എക്സൈസ് വകുപ്പിൽ പൊട്ടിത്തെറി ; ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കമ്മീഷണർ സാംബശിവറാവുവിന്റെ റിപ്പോർട്ട് : റിപ്പോർട്ടിൽ അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ !!

തിരുവനന്തപുരം :
ജോയിന്റ് എക്സൈസ് കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ എന്നിവർക്കെതിരെയാണ് ആരോപണം.

കൈക്കൂലി, ബിനാമി ഇടപാടുകൾ, അനധികൃത സ്വത്തുസമ്പാദനം എന്നിവ കണ്ടെത്തിയതായാണ് റിപ്പോർട്ടിലുള്ളത്. ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം നടത്തണമെന്ന് ശുപാർശ ചെയ്ത് സർക്കാരിന് റിപ്പോർട്ട് കൈമാറി.

ഉദ്യോഗസ്ഥരുടെ മാസപ്പടി ഇടപാടുകൾ, വരുമാന പരിധിക്കും അപ്പുറമുള്ള സ്വത്തുസമ്പാദനം എന്നിവ അന്വേഷിക്കണമെന്നും, ഈ രണ്ടുപേരെയും അടിയന്തരമായി ഫീൽഡ് ചുമതലകളിൽ നിന്നും മാറ്റിനിർത്തണമെന്നും സീറാം സാംബശിവറാവു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4