breaking news New

ആശയവിനിമയ തകരാർ പരിഹരിച്ചു ; അമേരിക്കയിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു

അമേരിക്കയിൽ മണിക്കൂറുകളോളം വ്യോമഗതാഗതം സ്തംഭിപ്പിച്ച ആശയവിനിമയ തകരാർ പരിഹരിച്ചു. ഇതോടെ രാജ്യവ്യാപകമായി ഏർപ്പെടുത്തിയിരുന്ന വിമാന സർവീസ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർവീസുകൾ പുനരാരംഭിക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അനുമതി നൽകി. വിമാനങ്ങൾക്ക് ഇനി പുറപ്പെടാമെന്ന് എഫ്എഎ അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

പ്രാദേശിക എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലുണ്ടായ ആശയവിനിമയ സംവിധാനത്തിലെ തകരാറാണ് രാജ്യത്തെ വ്യോമഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുത്തിയത്. പ്രതിസന്ധിക്കിടെ നൂറുകണക്കിന് വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടിവന്നതായും അധികൃതർ വ്യക്തമാക്കി.

സാങ്കേതിക വിദഗ്ധർ തകരാർ പരിശോധിക്കുന്നതിനിടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് വെള്ളിയാഴ്ച രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്നുള്ള പുറപ്പെടലുകൾ താൽക്കാലികമായി നിർത്തിവെച്ചത്.

2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനുശേഷം അമേരിക്കയിൽ രാജ്യവ്യാപകമായി വിമാന സർവീസുകൾ പൂർണമായി നിർത്തിവെക്കേണ്ടിവന്ന രണ്ടാമത്തെ സംഭവമാണിത്. 2023 ജനുവരിയിലും സമാനമായ സാങ്കേതിക തകരാറിനെത്തുടർന്ന് ഏകദേശം രണ്ട് മണിക്കൂറോളം ആഭ്യന്തര വിമാന സർവീസുകൾ തടസ്സപ്പെട്ടിരുന്നു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4