തിരുവനന്തപുരം :
വനമേഖലകളിലെ പാരിസ്ഥിതിക തകര്‍ച്ച തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ നിയമം ഡിസംബര്‍ ഒന്നുമുതല്‍ നിലവില്‍ വരും. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റാങ്കിലോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇതിനുള്ള അധികാരം നല്‍കിയിട്ടുള്ളത്. പിഴയടയ്ക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ കര്‍ശനമായ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുന്നതുമാണ്.
വിനോദസഞ്ചാരികള്‍ക്ക് പുറമെ വനത്തിനുള്ളിലെ ജനവാസ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കായി സംരക്ഷിത പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ യാത്രികര്‍ക്കും ഈ നിയമം ഒരേപോലെ ബാധകമായിരിക്കും. പിഴയായി ഈടാക്കുന്ന മുഴുവന്‍ തുകയും അതത് സംരക്ഷിത പ്രദേശങ്ങള്‍ ശുചിയാക്കുന്നതിന് മാത്രമായി വിനിയോഗിക്കും. കൂടാതെ, വനമേഖലകളില്‍ ഹരിതചട്ടം കൃത്യമായി നടപ്പിലാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വി.എസ്.എസ്.-ഇ.ഡി.സി പ്രതിനിധികള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതിയും രൂപീകരിക്കും.
ദേശീയോദ്യാനങ്ങള്‍, വന്യജീവിസങ്കേതങ്ങള്‍, കമ്യൂണിറ്റി റിസര്‍വുകള്‍ തുടങ്ങിയ സംരക്ഷിത പ്രദേശങ്ങളില്‍ പ്ലാസ്റ്റിക്കും മണ്ണില്‍ ലയിക്കാത്ത മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നവരില്‍ നിന്ന് ആണ് 2000 രൂപ സ്ഥലത്തുതന്നെ പിഴ ഈടാക്കാന്‍ തീരുമാനമായിട്ടുള്ളത്.
സന്ദര്‍ശകര്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും വന്യമൃഗങ്ങളും പക്ഷികളും ഭക്ഷിക്കുന്നത് അവയുടെ ജീവന് തന്നെ വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാടിന്റെ ആവാസവ്യവസ്ഥയെയാകെ ഗുരുതരമായ അപകടത്തിലേക്ക് തള്ളിവിടുന്നുണ്ട്. കേരളത്തിന്റെ ആകെ ഭൂപ്രകൃതിയുടെ 29 ശതമാനത്തോളം വരുന്ന വനപ്രദേശം ജനവാസ കേന്ദ്രങ്ങളോടും കൃഷിയിടങ്ങളോടും തോട്ടങ്ങളോടും ചേര്‍ന്ന് ഇടകലര്ന്നുകിടക്കുന്നതിനാല് ഇത്തരം മാലിന്യങ്ങള്‍ തടയേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.
സംരക്ഷിത വനമേഖലകളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ 2,000 രൂപ പിഴ ; സ്ഥലത്തുതന്നെ പിഴ ഈടാക്കും
Advertisement
Advertisement
Advertisement