breaking news New

2000 രൂപ സൗജന്യമായി അക്കൗണ്ടിലെത്തും' ; എയര്‍ടെലിന്റെ പേരില്‍ വ്യാജ ദീപാവലി ഓഫര്‍ പ്രചരിക്കുന്നു ; ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടാം ; സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രതാ മുന്നറിയിപ്പ് !!

വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന എയര്‍ടെലിന്റെ പേരിലുള്ള 2,000 രൂപയുടെ ദീപാവലി ഓഫര്‍ വ്യാജമാണെന്നാണ് മുന്നറിയിപ്പ്.

അജ്ഞാത നമ്പറുകളില്‍ നിന്നാണ് ഇത്തരം സന്ദേശങ്ങള്‍ എത്തുന്നത്. 'Airtel – Diwali ka Tyohaar' എന്ന പേരിലുള്ള സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 2,000 രൂപ സൗജന്യമായി ലഭിക്കുമെന്നാണ് അവകാശവാദം. എന്നാൽ ഈ ലിങ്ക് വഴി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

* അജ്ഞാത നമ്പറുകളില്‍ നിന്ന് ലഭിക്കുന്ന ഓഫര്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.

* ഔദ്യോഗിക വെബ്‌സൈറ്റിലോ ആപ്പിലോ ഓഫര്‍ സ്ഥിരീകരിക്കുക.

* ബാങ്ക് വിവരങ്ങള്‍, ഒടിപി, യുപിഐ പിൻ എന്നിവ കൈമാറരുത്.

* സംശയകരമായ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യരുത്.

* ഇത്തരം സന്ദേശങ്ങള്‍ അയക്കുന്ന നമ്പറുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യുക.

സൗജന്യമായി പണം ലഭിക്കുമെന്ന വാഗ്ദാനത്തില്‍ വീണ് സാമ്പത്തിക നഷ്ടം സംഭവിക്കാതിരിക്കാന്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4