breaking news New

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50 ശതമാനം ഇളവ് നല്‍കി ഇ ചലാന്‍ ആംനസ്റ്റി പദ്ധതി

തിരുവനന്തപുരം :
മാര്‍ച്ച് 31 വരെയുള്ള ഗതാഗത നിയമലംഘന പിഴകള്‍ പകുതി തുക അടച്ച് തീര്‍പ്പാക്കാന്‍ അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി ജനുവരി 31ന് അവസാനിക്കും.

മോട്ടോര്‍ വാഹന വകുപ്പും പോലീസും ചുമത്തിയ ഇ ചലാന്‍ പിഴകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

കോടതി നടപടികളിലേക്ക് നീങ്ങാത്തതും മോട്ടോര്‍ വാഹന നിയമത്തിലെ നിര്‍ദിഷ്ട വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തതുമായ കേസുകള്‍ക്ക് മാത്രമാണ് ഇളവ് എന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

ഇളവുകള്‍ ലഭ്യമാകാന്‍ services.mvd.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിക്കണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4