പെന്‍ഷന്‍ തുക ഗുണഭോക്താക്കളിലേക്ക് പൂര്‍ണമായും എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 1,068.79 കോടി രൂപ അനുവദിച്ചു.
ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്.
ഓരോ മാസത്തെയും പെന്‍ഷന്‍ കുടിശ്ശികയില്ലാതെ അതാത് മാസങ്ങളില്‍ തന്നെ വിതരണം ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് ധനവകുപ്പ് തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ മാസത്തെ സാമൂഹിക സുരക്ഷാ - ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും
Advertisement
Advertisement
Advertisement