സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി വി ഡി സതീശനെതിരെ കടുത്ത നിലപാടുമായി കേരളത്തിന്റെ ചുമതലയുള്ള എ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും എത്തുന്നു.
ബോർഡ് കോർപ്പറേഷൻ ചെയർമാൻ പദവികളിലും ക്യാബിനറ്റ് റാങ്കുള്ള പ്രത്യേക പദവിയിലും മുഖ്യമന്ത്രി മതിയായ ചർച്ച നടത്തിയില്ല എന്ന് ദീപാ ദാസ് മുൻഷി എഐസിസിക്ക് റിപ്പോർട്ട് കൈമാറി.
മുഖ്യമന്ത്രി പാർട്ടിയിലും മുന്നണിയിലും കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല. മന്ത്രി ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ടുപോകുന്നു എന്നും ഗുരുതരമായ സാഹചര്യം ആണ് കേരളത്തിൽ ഉള്ളതെന്നുമാണ് ദീപ ദാസ് മുൻഷി നൽകിയ റിപ്പോർട്ടിൽ ഉള്ളത്.
അതേസമയം യു ഡി എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ എ ഐ സി സിക്ക് പരാതി നൽകി. അടൂർ പ്രകാശിന്റെ പ്രതികരണം ആസൂത്രിതമെന്നും ഇതിന് പിന്നിൽ ദീപാ ദാസ് മുർഷി അടക്കമുള്ള നേതാക്കൾക്ക് പങ്കുണ്ടെന്നാണ് സതീശന്റെ പരാതിയിൽ പറയുന്നത്.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുഖ്യമന്ത്രി വിഡി സതീശനെതിരെ പരസ്യപ്രതികരണം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു
Advertisement
Advertisement
Advertisement