breaking news New

സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് 26 ദിവസത്തിനുള്ളിൽ 23,040 പേർക്കെതിരെ കേസ്

തിരുവനന്തപുരം : കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കേസുകൾ എടുത്തത്.

ഒക്ടോബർ 13 മുതൽ ഇന്ന് രാവിലെ 7 മണിവരെയുള്ള കണക്കുകളാണ് പൊലീസ് പുറത്ത് വിട്ടത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻറെ നിർദേശപ്രകാരമായിരുന്നു നടപടി.

2762 കേസുകൾ രജിസ്റ്റർ ചെയ്ത എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതൽ.

കാസർകോട് ആണ് ഏറ്റവും കുറവ്. മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാകുന്നുവെന്നും വാഹന പരിശോധന ശക്തമായി തുടരുമെന്നും പൊലീസ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4