അതിവേഗം മുഖകാന്തി വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ഫൈസ, എഫ് ട്യൂൺ, ഗോറി തുടങ്ങിയ ക്രീമുകൾ ഒരേ ഉൽപ്പന്നമാണെന്ന വെളിപ്പെടുത്തലുമായി മുൻ വിൽപ്പനക്കാരൻ. ദുബായിൽനിന്ന് എത്തിക്കുന്ന ക്രീം വിവിധ പേരുകളിൽ വിപണനം ചെയ്യുകയാണെന്നാണ് കടയുടമയുടെ വെളിപ്പെടുത്തൽ.
18കാരിക്ക് വൃക്കരോഗം ബാധിച്ചതുമായി ബന്ധപ്പെട്ട എഫ് ട്യൂൺ ക്രീം വിവാദത്തിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. ഒരാഴ്ചയ്ക്കുള്ളിൽ മുഖത്തിന് മാറ്റമുണ്ടാകുമെന്ന് അവകാശപ്പെടുന്ന ക്രീമുകളുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന മുന്നറിയിപ്പും ഉയരുന്നു.
ഡാർക്ക് സ്പോട്ടുകൾ മാറ്റുമെന്നും മുഖകാന്തി വർധിപ്പിക്കുമെന്നും പ്രചരിപ്പിക്കുന്ന ഗോറി ക്രീമിന് തുടക്കത്തിൽ 400 രൂപയായിരുന്ന വില ഇപ്പോൾ 550 രൂപയാണ്. ഡ്രഗ് കൺട്രോൾ വിഭാഗം നിരോധിച്ചിട്ടും ഗോറി ക്രീം കടകളിൽ ലഭ്യമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
എഫ് ട്യൂൺ വിവാദം പുറത്തുവന്നതോടെ ചിലർ വിൽപ്പന നിർത്തിയെങ്കിലും ഓൺലൈൻ വിപണനത്തിലൂടെ ക്രീമുകളുടെ വിൽപ്പന തുടരുകയാണ്. വിലയിൽ നേരിയ കുറവു വരുത്തിയതൊഴിച്ചാൽ വിപണനത്തിന് മാറ്റമില്ലെന്നാണ് റിപ്പോർട്ട്.
സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ പേരിൽ ആരോഗ്യത്തിന് ഭീഷണിയാകുന്ന ക്രീമുകൾ വിപണിയിൽ തുടരുന്നത് ആശങ്കയുയർത്തുന്നു.
ഫൈസ, എഫ് ട്യൂൺ, ഗോറി… പേരുകൾ പലത്, ക്രീം ഒന്ന് ! സൗന്ദര്യത്തിന് പിന്നാലെ വൃക്കരോഗ ഭീഷണി ; നിരോധിത ക്രീമും വിപണിയിൽ സുലഭം
Advertisement
Advertisement
Advertisement