കൊച്ചി :
ഡോക്ടറെ മര്‍ദ്ദിച്ചെന്ന കേസിലാണ് നടിയും സുഹൃത്തുക്കളും അറസ്റ്റിലായത്.
ഡോക്ടറുടെ കൈവശത്തുനിന്ന് പിടിച്ചെടുത്ത ഫോണ്‍ തിരികെ നല്‍കാതിരുന്നത് തെളിവുകള്‍ നശിപ്പിച്ചു കളയാതിരിക്കാനാണെന്നും ബന്ധുവായ പരാതിക്കാരി വഴി ഫോണ്‍ പോലീസിനു കൈമാറുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും കസ്റ്റഡിയിലുള്ള നടി പൊലീസിനോട് വ്യക്തമാക്കിയതായാണ് വിവരം. കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് നടി നിര്‍ണായക കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അതേസമയം, ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡോ ജോണ്‍സണ്‍ കെ വര്‍ഗീസ്. എറണാകുളം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പരാതിക്കാരിയുടെ കുടുംബ ഡോക്ടര്‍ ആണ് താനെന്നും ദീര്‍ഘകാലമായി തനിക്ക് കീഴില്‍ ചികിത്സ നടത്തുന്നുണ്ടെന്നും മുന്‍കൂര്‍ ജമ്യാപേക്ഷയില്‍ ഡോക്ടര്‍ വ്യക്തമാക്കുന്നുണ്ട്. ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ജോണ്‍സണ്‍ കെ വര്‍ഗീസിന്റെ വാദം.
അതേസമയം, ഡോ. ജോണ്‍സനെതിരെ കൂടുതല്‍ പീഡന പരാതികളുണ്ടെന്ന ഞെട്ടിക്കുന്ന സൂചനകളും ഇതിനോടകം പുറത്തുവരുന്നുണ്ട്. മുന്‍പ് അദ്ദേഹം ജോലി ചെയ്തിരുന്ന നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറും ജോണ്‍സനെതിരെ സമാനമായ പരാതി നല്‍കിയിരുന്നു എന്നാണ് വിവരം. അന്ന് മാനേജ്മെന്റ് തലത്തില്‍ ചര്‍ച്ച നടത്തി മാപ്പെഴുതി നല്‍കിയാണ് ഇയാള്‍ നിയമനടപടികളില്‍ നിന്നും അച്ചടക്ക നടപടികളില്‍ നിന്നും തടിയൂരിയത്. ആരോപണവിധേയനായ ഡോക്ടറുടെ കൈവശമുണ്ടായിരുന്ന ഫോണില്‍ നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളുണ്ടെന്ന വിവരവും കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
കേസില്‍ പിടിയിലായ നടി അതുല്യ ചന്ദ്രയെ കൂടാതെ മറ്റു പ്രതികളായ നടന്‍ ബിബിന്‍ പെരുമ്പിള്ളി, സുഹൃത്ത് കെ.ബി. വിഷ്ണു എന്നിവരെ കഴിഞ്ഞ ദിവസമാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സംഭവങ്ങള്‍ നടന്ന പൊന്നുരുന്നിയിലെ ഫ്‌ലാറ്റില്‍ പ്രതികളെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തുവാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ നാലിനാണ് തനിക്ക് ക്രൂരമായി മര്‍ദനമേറ്റെന്നു കാട്ടി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോ. ജോണ്‍സണ്‍ വര്‍ഗീസ് കടവന്ത്ര പൊലീസിനെ സമീപിക്കുന്നത്.
പീഡനവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഡോക്ടറുടെ മൊബൈല്‍ ഫോണിലുണ്ട്. ആ തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ് ഫ്‌ലാറ്റില്‍ വെച്ച് പിടിച്ചെടുത്ത ഡോക്ടറുടെ ഫോണ്‍ തിരികെ നല്‍കാതിരുന്നത്. ബന്ധുവായ പരാതിക്കാരി വഴി ഫോണ്‍ പൊലീസിന് കൈമാറുകയായിരുന്നു ലക്ഷ്യമെന്നും യുവനടി പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ യുവനടി അടക്കം മൂന്നുപേരെയും ഫ്‌ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 10-ന് താന്‍ ഡോക്ടറുടെ പീഡനത്തിന് ഇരയായെന്നായിരുന്നു യുവതിയുടെ പരാതി. ഇതോടൊപ്പം പ്രതികള്‍ ഡോക്ടറില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളും തെളിവായി പോലീസിന് കൈമാറി. ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഡോ. ജോണ്‍സണ്‍ വര്‍ഗീസ് ഉടനടി ഒളിവ് ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.
ഇയാളെ കണ്ടെത്താന്‍ പോലീസ് രാജ്യവ്യാപകമായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ, ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡോ. ജോണ്‍സണ്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ബലാത്സംഗ പരാതി തികച്ചും വ്യാജമാണെന്നും, താന്‍ നല്‍കിയ മര്‍ദന പരാതിയെ പ്രതിരോധിക്കാനും കേസന്വേഷണം അട്ടിമറിക്കാനും വേണ്ടി പിന്നീട് കെട്ടിച്ചമച്ചതാണ് ഇതെന്നുമാണ് ഹര്‍ജിയില്‍ ഡോക്ടറുടെ പ്രധാന വാദം.
ഒക്ടോബര്‍ 10-ന് പീഡനം നടന്നുവെന്നു പറയുന്ന സംഭവത്തില്‍ നവംബര്‍ നാലാം തീയതിക്ക് ശേഷം മാത്രം പരാതി നല്‍കിയതില്‍ അസ്വാഭാവികമായ കാലതാമസമുണ്ടെന്നും ഡോക്ടറുടെ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
തനിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അതുല്യ ഉള്‍പ്പെടെയുള്ള പ്രതികള്‍ തന്നെ ക്രൂരമായി ആക്രമിച്ച് മൂന്ന് കോടി രൂപ ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് ഡോക്ടര്‍ വാദിക്കുന്നത്. ഈ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിച്ചേക്കും.
ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് പീഡന പരാതി ഒതുക്കാൻ ശ്രമം ? നിരസിച്ചതോടെ മർദ്ദനക്കേസിൽ കുടുക്കിയെന്ന് യുവനടിയുടെ മൊഴി ; ഡോക്ടർ ജോൺസൺ കെ. വർഗീസ് ഇപ്പോഴും ഒളിവിൽ !
Advertisement
Advertisement
Advertisement