2025 ജനുവരി ഒന്നിനകം 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാവുന്നതാണ്. അന്തിമ വോട്ടർപട്ടിക ആഗസ്‌ത് 30ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക sec.kerala.gov.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.
നിലവിൽ പ്രസിദ്ധീകരിച്ച വോട്ടർപ്പട്ടികയിൽ 1034 തദ്ദേശസ്ഥാപനങ്ങളിലെ 20,998 വാർഡുകളിലായി 2,66,78,256 വോട്ടർമാരാണുള്ളത്. ഇതിൽ 1,26,32,186 പുരുഷന്മാരും 1,40,45,837 സ്ത്രീകളും 233 ട്രാൻസ്‌ജെൻഡറുമാണ്. പ്രസിദ്ധീകരിച്ച കരട് പട്ടിക തയ്യാറാക്കിയിരിക്കുന്നത് 2024ൽ സമ്മറി റിവിഷൻ നടത്തി പുതിയ വാർഡുകളിലേക്ക് ക്രമീകരിച്ചാണ്.
പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in എന്ന വെബ്-സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിച്ച ശേഷം തുടർന്ന് ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.
വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങളും ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷകനും വാർഡിലെ ഒരു വോട്ടറും പ്രിന്റ് ഔട്ടിൽ ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കണം. പഞ്ചായത്തുകളിലും നഗരസഭകളിലും സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ആഗസ്റ്റ് ഏഴ് വരെ പേര് ചേർക്കാം
Advertisement

Advertisement

Advertisement

