breaking news New

പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം ഉയരും ; ഇനി 10 സിവിൽ പൊലീസ് ഓഫീസർമാരിൽ മൂന്ന് പേർ വനിതകൾ

തിരുവനന്തപുരം :
നിലവിലുള്ള 9:1 എന്ന പുരുഷ-വനിതാ നിയമന അനുപാതം 7:3 ആയി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.

പുതിയ നിർദേശം നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ പൊലീസ് സേനയില്‍ മൂന്നിലൊന്ന് വനിതാ ഉദ്യോഗസ്ഥരാകും. ഡിജിപി സമർപ്പിച്ച ശുപാർശകൾ ആഭ്യന്തര വകുപ്പ് പരിശോധിച്ചതായും നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. യുഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായതിനാൽ, നിർദേശം മന്ത്രിസഭ ഉടൻ പരിഗണിച്ചേക്കുമെന്നാണ് സൂചന.

നിലവില്‍, പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുരുഷ-വനിതാ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം മാര്‍ക്ക് ലിസ്റ്റുകള്‍ വഴിയാണ് നിയമിക്കുന്നത്. ഓരോ പത്താമത്തെ സിപിഒ ഒഴിവ് സ്ത്രീകള്‍ക്കായി സംവരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ പുതിയ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍, ആദ്യത്തെ ഏഴ് ഒഴിവുകള്‍ പുരുഷന്മാര്‍ക്കും തുടര്‍ന്നുള്ള മൂന്ന് ഒഴിവുകള്‍ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്കുമായി സംവരണം ചെയ്യപ്പെടും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4