സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായാണ് പരിശോധന നടത്തിയത്.
1038 വാഹനങ്ങള്‍ സീബ്രാ ക്രോസില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയതിൽ 2,50,631 രൂപ പിഴ ചുമത്തുകയും ചെയ്തു. 2026 ഓഗസ്റ്റ് 20 മുതല്‍ 25 വരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്.
സംസ്ഥാന വ്യാപകമായി കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സ്പെഷ്യല്‍ ഡ്രൈവ്. കാല്‍നട യാത്രക്കാര്‍ റോഡ് മറികടക്കുമ്പോള്‍ വേഗത കുറയ്ക്കാത്ത വാഹനങ്ങള്‍, അമിത വേഗതയില്‍ വാഹനമോടിക്കല്‍, കാല്‍നടയാത്രക്കാര്‍ക്ക് നിയമപരമായി അനുശാസിക്കുന്ന വഴിയുടെ അവകാശം അവഗണിക്കല്‍ എന്നിവയ്ക്കെതിരെയും കര്‍ശന നടപടി സ്വീകരിച്ചു.
‘വൈറ്റ്ലൈൻ–ലൈഫ്ലൈൻ’ സ്പെഷ്യൽ ഡ്രൈവ്: റോഡ് സുരക്ഷയ്ക്ക് കരുത്തായി കേരള പൊലീസ്; 5 ദിവസം കൊണ്ട് 55,207 വാഹനങ്ങൾ പരിശോധിച്ചു, 2.50 ലക്ഷം രൂപ പിഴ ചുമത്തി !!
Advertisement
Advertisement
Advertisement