breaking news New

ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ; 60 ലക്ഷം ഗുണഭോക്താക്കൾക്ക് ആശ്വാസം, 1,088.63 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവയുടെ ഈ മാസത്തെ വിതരണം നവംബർ 25 മുതൽ ആരംഭിക്കും. ഇതിനായി 1,088.63 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ വിതരണത്തിനായി 964.41 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിന് 124.22 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ 60 ലക്ഷം പേർക്കാണ് സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ ലഭിക്കുന്നത്. പെൻഷൻ തുക ലഭ്യമാകുന്നതോടെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സാമ്പത്തിക ആശ്വാസമാകും.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4