breaking news New

അശ്ലീല ആപ്പെന്ന് കരുതി ഡൗൺലോഡ് ചെയ്താൽ പണി കിട്ടും ; ഫോണിന്റെ നിയന്ത്രണം വരെ തട്ടിപ്പുകാരുടെ കയ്യിലിരിക്കും ! നാഷണൽ സൈബർക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് മുന്നറിയിപ്പ്

സമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങളും ലിങ്കുകളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇത്തരം ആപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

വിവിധ പേരുകളിലുള്ള ആപ്പുകളാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ട് എത്തുന്നവരെ അശ്ലീല വെബ്‌സൈറ്റുകളിലേക്ക് വഴിതിരിച്ചുവിടുകയും, അവിടെനിന്ന് പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള എ.പി.കെ. ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ് ഇവരുടെ രീതി.

ആദ്യ ആപ്പിന് ലഭിക്കുന്ന അനുമതികൾ ദുരുപയോഗം ചെയ്ത് രണ്ടാമതൊരു പാക്കേജ് കൂടി ഡൗൺലോഡ് ചെയ്യിപ്പിക്കാൻ തട്ടിപ്പുകാർ ശ്രമിക്കാറുണ്ട്. ഇതിലൂടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കയ്യിലാകാനും, ഫോണിൽ വി.പി.എൻ. ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ ചോർത്താനും സാധ്യതയുണ്ട്. അതിനാൽ ഇത്തരം വ്യാജ ലിങ്കുകൾക്കും ആപ്പുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4