breaking news New

മന്ത്രി എ.പി. അനിൽകുമാർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് ഗവർണർക്ക് ഔദ്യോഗികമായി പരാതി നൽകി

തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നടത്തിയ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

കാസർകോട് വെള്ളരിക്കുണ്ടിൽ നടന്ന കെസിവൈഎം യുവജന സമ്മേളനത്തിലാണ് മന്ത്രി നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടതായി അദ്ദേഹം പരസ്യമായി വ്യക്തമാക്കിയത്. മലയോര ജനതയുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്ന ആൾ മന്ത്രിയുടെ ഓഫീസിലുണ്ടാകണമെന്ന സഭയുടെ ആഗ്രഹമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്നും ഭൂപ്രശ്നങ്ങളിൽ ഇടപെടാൻ സഭയ്ക്ക് ഇപ്പോൾ സാധിക്കുന്നുണ്ടെന്നും ബിഷപ്പ് പാംപ്ലാനി വ്യക്തമാക്കി.

സഭക്ക് സ്വീകാര്യനായ ആരെയും നിർദ്ദേശിക്കാമെന്നും അത്തരത്തിലുള്ള ഒരാളെത്തന്നെ നിയമിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയിരുന്നു. ഈ വാക്ക് പൂർണമായും പാലിച്ചുകൊണ്ടാണ് സഭ നിർദ്ദേശിച്ച വ്യക്തിയെത്തന്നെ മന്ത്രി പ്രസ്തുത പദവിയിൽ നിയമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയോര ജനതയോടുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നുമാണ് ബിഷപ്പ് പറഞ്ഞത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4