breaking news New

‘സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പ് ; സർക്കാരിന്റെ ഒരു രൂപയും ചെലവഴിച്ചിട്ടില്ല’ : ചാർട്ടേഡ് വിമാനയാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ

ശ്രീനാരായണ ​ഗുരു സമാധി ആചരണത്തിൽ പങ്കെടുത്തതിന് ശേഷം അതിവേഗം മലപ്പുറത്തെത്താനാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചത്. പണം മുടക്കിയത് ആരെന്ന് ഇവിടെ പറയേണ്ട സാഹചര്യമില്ലെന്നും ഖജനാവിന് നഷ്ടമുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നമെന്നും പറഞ്ഞു. തനിക്ക് മുമ്പ് മുഖ്യമന്ത്രിമാരായി ഇരുന്ന പിണറായി വിജയനും ഉമ്മൻചാണ്ടിയും സ്വകാര്യ വിമാനയാത്ര ചെയ്തിട്ടുണ്ട്. ആര്‍ക്കെങ്കിലും വഴിവിട്ട പ്രവര്‍ത്തിക്കുന്ന സര്‍ക്കാരല്ല ഇത്. ഒരു മലയാളിയാണ് വിമാനം സ്‌പോണ്‍സര്‍ ചെയ്തത്. പേര് വലിച്ചിഴയ്‌ക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടാണ് വെളിപ്പെടുത്താത്തത്.

കെ.എം.ഷാജിയെയും മുഖ്യമന്ത്രി ന്യായീകരിച്ചു. മന്ത്രിമാര്‍ വിദേശയാത്ര നടത്തിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?. വിദേശമലയാളികള്‍ ടിക്കറ്റ് എടുത്തതില്‍ എന്താണ് കുഴപ്പം. മന്ത്രിമാരെ വിദേശയാത്രയ്‌ക്ക് പറഞ്ഞുവിട്ടത് താനാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു രൂപപോലും ചെലവില്ലെന്നും ഇനിയും ഈ രീതിയില്‍ വിദേശയാത്ര നടത്തുമെന്നും പറഞ്ഞു. യാത്ര ഒരാള്‍ സ്‌പോണ്‍സര്‍ ചെയ്താല്‍ എന്താണ് കുഴപ്പം. മുന്‍ മന്ത്രിമാര്‍ യാത്ര ചെയ്ത കണക്ക് പരിശോധിച്ചാല്‍ തീരില്ലെന്നും പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ഹെലികോപ്റ്റര്‍ കരാര്‍ കഴിഞ്ഞു. ചിപ്‌സണുമായുള്ള കരാര്‍ തീര്‍ന്നെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. തുക പകുതിയാക്കാന്‍ ശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4