പിണറായി വിജയനോടുള്ള നിലപാടിൽ ആത്മവഞ്ചന കാട്ടിയവർ പാർട്ടി അണികളോട് മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് വി.പി. ദുൽഖിഫിൽ രംഗത്തെത്തി.
ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതും കൃപേഷ്, ശരത് ലാൽ, ശുഹൈബ് തുടങ്ങിയ പ്രവർത്തകരുടെ കൊലപാതകങ്ങളും ചൂണ്ടിക്കാണിച്ചാണ് ദുൽഖിഫിലിന്റെ വിമർശനം. ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജ പരാതി മെനഞ്ഞുണ്ടാക്കി സി.ബി.ഐ അന്വേഷണത്തിന് വിട്ട രാഷ്ട്രീയ വേട്ടയാടലുകൾ അണികൾ മറന്നിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മാസപ്പടിക്കേസിൽ ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറലും (എ.ജി) പ്രോസിക്യൂഷനും സ്വീകരിച്ച മൃദുസമീപനം തികച്ചും സംശയാസ്പദമാണെന്നും അത് യു.ഡി.എഫ് പ്രവർത്തകർക്ക് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ദുൽഖിഫിൽ വ്യക്തമാക്കി. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച പി.ടി. തോമസിനെയും, മാത്യു കുഴൽനാടൻ എം.എൽ.എയെയും വേട്ടയാടിയതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലപാട് മാറ്റിയവർ അണികൾക്ക് മുന്നിൽ മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസപ്പടി കേസിൽ സർക്കാരിന്റെ നിലപാടിൽ കോൺഗ്രസിൽ പൊട്ടിത്തെറി ? കടുത്ത അതൃപ്തി പുകയുന്നു
Advertisement
Advertisement
Advertisement