ഡൽഹി :
‘ജൻ യോജന അഭിയാൻ’ ദേശീയ ശില്പശാലയിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
‘ഗുണഭോക്താക്കൾക്ക് തുക കൈമാറുന്നതിനും ആനുകൂല്യങ്ങൾ നൽകുന്നതിനും ഇനി ആധാർ ഒരു മാനദണ്ഡമായിരിക്കില്ല. നിലവിൽ എല്ലാ പ്രദേശങ്ങളിലും ആധാർ കാർഡുകൾ നൽകുന്ന കേന്ദ്രങ്ങൾ ലഭ്യമാണ്. അഞ്ചു മിനിറ്റിനുള്ളിൽ ആർക്കും ആധാർ കാർഡ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതിനാൽ തന്നെ ഗുണഭോക്താക്കളെ തിരെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി ആധാറിനെ കണക്കാക്കാനാവില്ല,’ – കേന്ദ്രമന്ത്രി വ്യക്തമാക്കി.
പകരം, ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ തങ്ങളുടെ ബയോമെട്രിക് വിവരങ്ങളും ഇലക്ട്രേഴ്‌സ് ഫോട്ടോ ഐഡന്റിറ്റി കാർഡും സമർപ്പിക്കേണ്ടി വരും. മുൻപുണ്ടായിരുന്ന രാഷ്‌ട്രീയ ഗ്രാമ സ്വരാജ് അഭിയാന് പകരം നടപ്പിലാക്കുന്ന പുതിയ ‘പ്രധാനമന്ത്രി വികസിത് ഗ്രാം സ്വരാജ് യോജന’ പദ്ധതിയെക്കുറിച്ച് വിശദീകരിക്കവേയാണ് കേന്ദ്രമന്ത്രി ഈ മാറ്റങ്ങളെക്കുറിച്ച് പരാമർശിച്ചത്. എസ് ഐ ആറിലൂടെ കോടിക്കണക്കിന് വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെടുന്നുവെന്ന ആരോപണങ്ങളും പ്രതിഷേധങ്ങളും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയരുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
പഞ്ചായത്തീരാജ് പദ്ധതികൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇനി ആധാറിന് പകരം വോട്ടർ ഐ.ഡി അടിസ്ഥാനമാക്കുമെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്
Advertisement
Advertisement
Advertisement