ഇന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കുക, വിദേശയാത്രകൾ കുറയ്ക്കുക, മുതിർന്ന നേതാക്കളെ ബഹുമാനിക്കുക തുടങ്ങിയ നിർദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റിജിജുവിന്റെ പ്രതികരണം. ബുധനാഴ്ച വൈകി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിലാണ് കോൺഗ്രസ് നേതാവിനെ പരിഹസിച്ചുകൊണ്ട് ഏഴ് നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചത്.
ഇന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കുക. ഇടയ്ക്കിടെയുള്ള വിദേശയാത്രകൾ ഒഴിവാക്കുക.
മുതിർന്ന നേതാക്കളെ ബഹുമാനിക്കുകയും അവരുടെ അനുഭവങ്ങളിൽനിന്ന് പഠിക്കുകയും ചെയ്യുക.
ഇന്ത്യവിരുദ്ധ നിലപാടുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതും അവരുടെ അജണ്ടകൾ പ്രചരിപ്പിക്കുന്നതും ഒഴിവാക്കുക.
ബിജെപി, ആർഎസ്എസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടുള്ള കടുത്ത വിമർശനങ്ങൾക്കു പകരം രാഷ്ട്രീയ എതിരാളികളെന്ന നിലയിൽ സമീപിക്കുക.
പാർലമെന്റിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക. ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാൻ എംപിമാരെ അനുവദിക്കുക.
ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ബഹുമാനിക്കുക.
കോൺഗ്രസിൽ ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുകയും കുടുംബവാഴ്ചാ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുകയും ചെയ്യുക.
അതേസമയം,
മുമ്പ് പ്രതിപക്ഷ നേതാക്കൾ സഭയിൽനിന്ന് ഇറങ്ങിപ്പോയ സംഭവവുമായി ബന്ധപ്പെട്ട പാർലമെന്റിലെ പ്രസംഗത്തിന്റെ വീഡിയോയും റിജിജു പങ്കുവച്ചു. പാർലമെന്റ് ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദിയാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിലും സംവാദങ്ങളിലും വിശ്വാസമില്ലാത്തവരാണ് ഇപ്പോൾ ചർച്ചകളെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഭാവി തിരഞ്ഞെടുപ്പുകളിൽ കൂടുതൽ ലോക്സഭാ സീറ്റുകൾ നേടാൻ കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിൽ രാഹുൽ ഗാന്ധി ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു
Advertisement
Advertisement
Advertisement