അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ.
ഇറാനെതിരെ പുതിയ സൈനിക ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായാണ് സൂചന. ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇസ്രയേലിനെ അമേരിക്ക അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാനിലെ പ്രധാന പാലങ്ങൾ, വൈദ്യുത നിലയങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് നീക്കമെന്നാണ് പുറത്തുവരുന്ന വിവരം.
എന്നാൽ ആക്രമണത്തിന് അന്തിമ അനുമതി നൽകിയതായി സ്ഥിരീകരണമില്ല. നവംബർ 8-ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായാൽ പുതിയ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം ഇറാനിലെ 38 പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അമേരിക്കയുടെ പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
CENTRAL MEDIA NEWS DESK | www.cmediaonline.in
ഇത് എവിടെ ചെന്ന് അവസാനിക്കും ? ഇറാനെതിരായ ആക്രമണത്തിന് വീണ്ടും അമേരിക്കയുടെ നീക്കം ; പാലങ്ങളും വൈദ്യുത നിലയങ്ങളും ലക്ഷ്യമിടാൻ നീക്കമെന്ന് റിപ്പോർട്ടുകൾ !!
Advertisement
Advertisement
Advertisement