breaking news New

ഇന്ത്യയില്‍ നിന്നുള്ള ടെക്കികള്‍ക്ക് തൊഴില്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് !!

ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട ടെക് കമ്പനികള്‍ക്കാണ് ട്രംപ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുന്നതും അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

വാഷിംഗ്ടണില്‍ നടന്ന എഐ സമ്മേളനത്തിലാണ് ട്രംപിന്റെ നിര്‍ദ്ദേശം. ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുന്നതും ഇന്ത്യന്‍ ടെക്കികള്‍ക്ക് തൊഴില്‍ നല്‍കുന്നതും നിര്‍ത്തി അമേരിക്കന്‍ കമ്പനികള്‍ സ്വന്തം രാജ്യത്ത് തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

അമേരിക്കയുടെ വലിയ ടെക് കമ്പനികള്‍ പലതും ചൈനയില്‍ ഫാക്ടറികള്‍ പണിയുന്നു. ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ നിയമിക്കുന്നു, അയര്‍ലണ്ടില്‍ ലാഭം ഉണ്ടാക്കുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ പൗരന്മാരെ പിരിച്ചുവിടുന്നു. പ്രസിഡന്റ് ട്രംപിന്റെ കീഴില്‍, ആ ദിവസങ്ങള്‍ അവസാനിച്ചുവെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

എഐ മത്സരം വിജയിക്കുന്നതിന് സിലിക്കണ്‍ വാലിയിലും സിലിക്കണ്‍ വാലിക്ക് അപ്പുറത്തും ദേശസ്‌നേഹത്തിന്റെയും ദേശീയ വിശ്വസ്തതയുടെയും പുതിയ മനോഭാവം ആവശ്യമായി വരും. അമേരിക്കയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്ന യുഎസ് ടെക്‌നോളജി കമ്പനികളാണ് നമുക്ക് ആവശ്യമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5