breaking news New

ബഹിഷ്കരണത്തിൽ നിന്ന് സഹകരണത്തിലേക്ക് ; ലോക കേരളസഭയോട് യു.ഡി.എഫിന്റെ ‘യൂ-ടേൺ’!

അന്ന് ‘ലോക കേരളസഭ’ വേണ്ടെന്ന് പറഞ്ഞു, ഇന്ന് ‘വരൂ സഭേ’ എന്ന് യു.ഡി.എഫ്. രാഷ്ട്രീയം മാറിയാൽ നിലപാടും മാറും.

പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകിയ സർക്കാർ, ഭരണപരമായ ആവശ്യങ്ങൾക്കും ചെലവുകൾക്കുമായി രണ്ട് കോടി രൂപ അനുവദിച്ചു.

പ്രവാസികളെ ആദരിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള വേദിയിൽ നിന്ന് സർക്കാർ പിന്മാറരുതെന്നുള്ള സമ്മർദ്ദമാണ് ഇതിന് പിന്നിലെന്നാണ് സൂചന. മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ചുചേർത്ത യോഗത്തിലാണ് ലോക കേരളസഭ തുടരുന്നതിനായുള്ള അനുകൂല തീരുമാനമുണ്ടായത്.

ഘടനാപരമായ മാറ്റങ്ങളോടെയായിരിക്കും ഇനി മുതൽ ലോക കേരളസഭ സംഘടിപ്പിക്കുകയെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രതിപക്ഷത്തായിരുന്ന സമയത്ത് ലോക കേരളസഭയിൽ വൻ ധൂർത്ത് നടക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് പരിപാടി ബഹിഷ്കരിച്ചിരുന്നു. എന്നാൽ ഭരണത്തിലെത്തിയതോടെ ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടരാൻ തീരുമാനിക്കുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4