breaking news New

ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാനും സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ തത്സമയം നിരീക്ഷിക്കാനുമായി കേരള പോലീസിൽ രണ്ട് പുതിയ ഡിജിറ്റൽ സംവിധാനങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം :
പരാതികൾ ഡിജിറ്റലായി രേഖപ്പെടുത്താനും തുടര്‍നടപടികൾക്കായി അതത് ഓഫീസുകളിലേക്ക് അയക്കാനും സഹായിക്കുന്ന ‘എച്ച്.എം ആക്ട്സ്’ (HM Acts), തത്സമയ കുറ്റകൃത്യ നിരീക്ഷണത്തിനായി ‘ഹോംസ്’ (HOMeS) എന്നീ ആപ്ലിക്കേഷനുകളാണ് പ്രവർത്തനം ആരംഭിച്ചത്.

പരാതികളിൽ സ്വീകരിച്ച നടപടികൾ കൃത്യമായി നിരീക്ഷിക്കാനും, അടിയന്തര നടപടി ആവശ്യമുള്ള വിഷയങ്ങളിൽ മന്ത്രിയുടെ ഓഫീസിൽ നിന്നുതന്നെ നിർദ്ദേശം നൽകാനും വിവരങ്ങൾ പരാതിക്കാരനെ അറിയിക്കാനും എച്ച്.എം ആക്ട്സിലൂടെ സാധിക്കും. സംസ്ഥാനത്തെ പ്രധാന കേസുകളുടെ വിവരങ്ങൾ തത്സമയം മന്ത്രിക്ക് മുന്നിൽ സ്ക്രീനിൽ തെളിയുന്ന ഡാഷ്ബോർഡാണ് ‘ഹോംസ്’ .

എന്നാൽ ഈ സംവിധാനം അന്വേഷണങ്ങളിൽ ഇടപെടില്ലെന്നും പൂർണ്ണ രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കാനും പോലീസിന്റെ പ്രവർത്തനം കൂടുതൽ ജനസൗഹൃദവും സുതാര്യവുമാക്കാനുമാണ് ഡിജിറ്റൽ പദ്ധതികൾ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരള പോലീസിന്റെ ഐ.ടി വിഭാഗമായ ഐകോപ്സ് (iCoPS) ആണ് ഈ രണ്ടു സോഫ്റ്റ്‌വെയറുകളും രൂപകൽപന ചെയ്തത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4